കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയത് വര്‍ഗീയ ശക്തികളെ തുരത്താന്‍: അഖിലേഷ്
കര്‍ഹാല്‍: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടാന്‍ സമാജ് വാദി പാര്‍ട്ടി തീരുമാനിച്ചത് വര്‍ഗീയ ശക്തികളെ പുറന്തള്ളാനാണെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശില്‍ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കനൗജില്‍ നടന്ന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗീയ ശക്തികളെ യോജിച്ച പ്രവര്‍ത്തനത്തിലൂടെ പുറന്തള്ളുകയെന്നത് അനിവാര്യമാണ്.
തെരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്ത് എസ്.പി-കോണ്‍ഗ്രസ് സര്‍ക്കാരായിരിക്കും അധികാരത്തില്‍ വരികയെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍കാലങ്ങളില്‍ എസ്.പിയും കോണ്‍ഗ്രസും തമ്മില്‍ പരസ്പരം എതിര്‍ത്തിട്ടുണ്ട്. ഇക്കാര്യം ബി.ജെ.പി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും അതെല്ലാം കഴിഞ്ഞതാണെന്നും ഇപ്പോള്‍ സഖ്യം ചേര്‍ന്നത് പുതിയൊരു തുടക്കത്തിനാണെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."