HOME
DETAILS
MAL
സ്ത്രീയെ മാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ നാല് പാക് പൗരന്മാരുടെ തലവെട്ടി
backup
February 10 2018 | 04:02 AM
ജിദ്ദ: സഊദിയില്‍ സ്ത്രീയെ മാനഭംഗത്തിനിരയാക്കിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നാല് പാക് പൗരന്മാരുടെ തലവെട്ടി. പ്രതികള്‍ സ്ത്രീയുടെ മകനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയും പണവും ആഭരണവും മോഷ്ടിക്കുകയും ചെയ്തതായും കണ്ടെത്തിയിരുന്നു.
ഇതോടെ സൗദിയില്‍ ഒരു മാസത്തിനിടെ 20 പേരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. കൊലപാതകം, മയക്കുമരുന്ന് കടത്ത് എന്നീ കുറ്റങ്ങള്‍ ആരോപിച്ച് കഴിഞ്ഞ ജൂലൈ മാസത്തിലും ഒരു പാക് പൗരന് വധശിക്ഷയ്ക്കു വിധേയനായിരുന്നു. ഒറ്റയടിക്ക് ആറു പേരുടെ വധശിക്ഷയാണ് അന്ന് നടപ്പാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."