HOME
DETAILS
MAL
നാറ്റോ രാജ്യങ്ങള്‍ സൈനിക ചെലവുകള്‍ വര്‍ധിപ്പിക്കണമെന്ന് അമേരിക്ക
backup
February 16 2017 | 19:02 PM
വാഷിങ്ടണ്‍: നാറ്റോ രാജ്യങ്ങള്‍ സൈനിക ചെലവ് വര്‍ധിപ്പിക്കണമെന്ന് അമേരിക്ക. ഇല്ലെങ്കില്‍ പിന്തുണ കുറയ്ക്കും. പ്രതിരോധ സെക്രട്ടറി ജിം മാറ്റിസാണ് ഒരു വര്‍ഷത്തിനിടെ സൈനികരംഗത്തെ ചെലവ് വര്‍ധിപ്പിക്കണമെന്ന് സഖ്യരാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടത്.സ്വയം പ്രതിരോധം ശക്തിപ്പെടുത്താന്‍ നാറ്റോ രാഷ്ട്രങ്ങളോട് നേരത്തേ ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിന് ചുവടുപിടിച്ചാണ് മാറ്റിസിന്റെ പുതിയ ഉത്തരവ്. സഖ്യരാഷ്ട്രങ്ങള്‍ സൈനിക സഹകരണത്തില്‍ വീഴ്ചവരുത്തിയാല്‍ അമേരിക്ക അവരുമായുള്ള ആഭിമുഖ്യം കുറയ്ക്കുമെന്നും ജിം മാറ്റിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."