സഊദിയില്‍ നാലില്‍ കുറവ് ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് ലെവി ബാധകമല്ലന്ന് മന്ത്രാലയം
ജിദ്ദ: വിദേശ തൊഴിലാളികളുടെ മേല്‍ ഏര്‍പ്പെടുത്തിയ ലെവി നാലില്‍ കുറവ് ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്ന് തൊഴില്‍ മന്ത്രാലയം.
മുന്‍ വര്‍ഷങ്ങളില്‍ വര്‍ക്ക്‌പെര്‍മിറ്റുകള്‍ പുതുക്കാതെ ലെവി കുടിശ്ശികയാക്കിയ സ്ഥാപനങ്ങള്‍ പുതിയ നിരക്കില്‍ ലേവി അടയ്‌ക്കേണ്ടിവരുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ അതില്‍ കുറവും ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് ലെവി ബാധകമല്ലെന്ന് തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയമാണ് അറിയിച്ചത്. പുതിയ ലെവി ചെറുകിട ഇടത്തരം സ്ഥാപനങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്നും സ്ഥാപനം അടച്ചുപൂട്ടുന്നതിനും ഇടയാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഈ സാഹചര്യത്തിലാണ് നാലും അതില്‍ കുറവും ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് ലെവി നേരത്തെ മുതല്‍ തന്നെ ബാധകമല്ലെന്ന് മന്ത്രാലയം വെളിപ്പെടുത്തിയത്. എന്നാല്‍ ലെവി ഗഡുക്കളായി അടക്കാമന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ആവശ്യമെങ്കില്‍ മൂന്ന് ഗഡുക്കളായി അടക്കുന്നതിനാണ് അവസരം നല്‍കുക. കൂടാതെ ലെവി അടക്കുന്നതിനു സ്ഥാപനങ്ങള്‍ക്കു ആറു മാസത്തെ സമയവും നീട്ടി നല്‍കിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാല്‍ മുന്‍ വര്‍ഷങ്ങളില്‍ വര്‍ക്ക്‌പെര്‍മിറ്റുകള്‍ പുതുക്കാതെ ലെവി കുടിശ്ശികയാക്കിയ സ്ഥാപനങ്ങള്‍ പുതിയ നിരക്കില്‍ ലേവി അടയ്‌ക്കേണ്ടിവരുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."