ഇന്ത്യയുടെ നേട്ടത്തെ വാഴ്ത്തിയും വിമര്‍ശിച്ചും ചൈനീസ് മാധ്യമങ്ങള്‍
ബെയ്ജിങ്: ഒരേസമയം 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ചരിത്രനേട്ടം സ്വന്തമാക്കിയ ഇന്ത്യയെ വാഴ്ത്തിയും വിമര്‍ശിച്ചും ചൈനീസ് മാധ്യമങ്ങള്‍. ഇന്ത്യയുടെ നേട്ടം മികവുറ്റതാണെങ്കിലും ചൈനയുമായി തട്ടിച്ചുനോക്കിയാല്‍ ഇവ ഒന്നുമല്ലെന്ന് ചൈനീസ് മാധ്യമങ്ങള്‍ വ്യക്തമാക്കി.
നേട്ടം ഇന്ത്യയെ സംബന്ധിച്ച് മികച്ചതാണ്. എന്നാല്‍, കൃത്യമായ ആസൂത്രണമില്ലാത്തതിനാല്‍ അമേരിക്കയുടെയും ചൈനയുടെയും ഒപ്പമെത്താന്‍ ഇന്ത്യയ്ക്കാവില്ലെന്ന് ദേശീയ ടാബ്ലോയിഡായ ഗ്ലോബല്‍ ടൈംസ് പറഞ്ഞു. ബഹിരാകാശ നേട്ടങ്ങളെക്കാള്‍ ഇന്ത്യ ശ്രദ്ധിക്കേണ്ടത് സാമൂഹികകാര്യങ്ങളിലാണ്. ഏറ്റവുമധികം ദരിദ്രരുള്ള നാടാണ് ഇന്ത്യ. സര്‍വമേഖലയിലുമുള്ള അടിത്തറ ഇന്ത്യയ്ക്കില്ല. ഇതിന് കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതുണ്ടെന്നും ഗ്ലോബല്‍ ടൈംസ് ഓര്‍മിപ്പിച്ചു.
നേട്ടത്തില്‍ ഇന്ത്യയെ അഭിനന്ദിച്ച ദ എഡിറ്റോറിയല്‍ വലിയ പദ്ധതികള്‍ക്ക് ഇന്ത്യക്ക് ശേഷിയില്ലെന്ന് വിമര്‍ശിക്കുകയും ചെയ്തു. ബഹിരാകാശത്ത് കാലുകുത്താന്‍ ഇന്ത്യക്കാരന് സാധിച്ചിട്ടില്ല. സ്പേസ് സ്റ്റേഷന് സ്ഥാപിക്കുക എന്നതും സ്വപ്നമായി തുടരുകയാണെന്ന് എഡിറ്റോറിയല്‍ പരിഹസിച്ചു. അതേസമയം, ഇന്ത്യയുടെ നേട്ടത്തെ ഇതുവരെ ഔദ്യോഗികമായി അഭിനന്ദിക്കാന്‍ ചൈന തയാറായിട്ടില്ല. 2014ല്‍ റഷ്യ 37 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചപ്പോള്‍ ചൈന അഭിനന്ദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."