HOME
DETAILS

കടാശ്വാസം നിലനില്‍ക്കേ മത്സ്യതൊഴിലാളിയുടെ വീടിന് ജപ്തി

  
backup
February 10 2018 | 08:02 AM

%e0%b4%95%e0%b4%9f%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%87-%e0%b4%ae

കഠിനംകുളം: കടാശ്വാസം നിലനില്‍ക്കേ ബാങ്ക് വായ്പയില്‍ കുടിശ്ശിക വരുത്തിയതിന് മത്സ്യതൊഴിലാളി കുടുംബത്തിന്റെ വീടും വസ്തുവും ജപ്തി ചെയ്തു. ഇതോടെ ബിരുധ ബിരുധാനന്ദര വിദ്യാര്‍ഥികളടങ്ങുന്ന അഞ്ചംഗ കുടുംബം പെരുവഴിയിലായി.

ഓഖി ദുരിതബാധ പ്രദേശമായ തിരുവനന്തപുരം തുമ്പ സ്വദേശികളായ രാജു സെല്‍വ ജസ്പിന്‍ രാജു ദമ്പതികളുടെ വീടും വസ്തുവുമാണ് വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പള്ളിത്തുറ ബ്രാഞ്ച് മാനേജറും കഴക്കൂട്ടം പൊലിസും കമ്മീഷന്‍ അടങ്ങുന്ന സംഘം മൊറട്ടോറിയം ഓഡര്‍ കാണിച്ചിട്ടും ബലം പ്രയോഗിച്ച് വീട്ടുകാരെ പുറത്താക്കി അടച്ച് പൂട്ടി സീല്‍ ചെയ്തത്.

സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ വിവിധ ധനകാര്യ ഏജന്‍സികളില്‍ നിന്നു മത്സ്യത്തൊഴിലാളികള്‍ എടുത്ത വായ്പയുടെ തിരിച്ചടവിന്റെ കാലാവധി 2018 ഡിസംബര്‍ വരെ സര്‍ക്കാര്‍ കഴിഞ്ഞ ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെ മറികടന്നും ജപ്തി നടപടി നടക്കുന്ന തലേദിവസം വായ്പക്കാരില്‍ നിന്നും 40000 രൂപാ ബാങ്കില്‍ അടപ്പിച്ചതിനും ശേഷമാണ് വീടിന്റെ വാതില്‍ തകര്‍ത്ത് കൊണ്ട് അധികൃതര്‍ നടപടി സ്വീകരിച്ചത്. സര്‍ക്കാരിന്റെ കടാശ്വാസ ഉത്തരവിന്റെ കോപ്പി വീടുടമ ബാങ്ക് മാനേജരോട് കാണിച്ചിട്ടും അത് കാണാന്‍ പോലും തയ്യാറാകാതെയായിരുന്നു നടപടി.

ലക്ഷങ്ങളുടെ കടക്കാരനായ കുടുംബനാഥന്‍ ഭാര്യ ജസ്പിനുമായി ബാങ്കിനെ സമീപിച്ച് സ്വന്തമായുണ്ടായിരുന്ന 25 സെന്റ് പുരയിടവും വീടും പണയപ്പെടുത്തി 5 ലക്ഷം രൂപ വായ്പയെടുത്തു. രാജു സെല്‍വ മത്സ്യ ബന്ധത്തിനും ജസ്റ്റിന്‍ എല്‍.ഐ.സി. ഏജന്റായും ജോലി ചെയ്ത് വായ്പയുടെ തിരിച്ചടവും അടച്ച് വരുന്നതിനിടെ ജസ്പിന്‍ രോഗബാധിനായി കടലില്‍ പണിയെടുക്കാന്‍ കഴിയാതെയായി. വരുമാനത്തില്‍ ദൈനംദിന ജീവിതം വഴിമുട്ടുകയും മൂന്ന് കുട്ടികളുടെ വിദ്യാഭ്യാസവും താറുമാറായി. 2008 ല്‍ കുട്ടികളുടെ വിദ്യാഭ്യാസം നടത്തുന്നതിലേക്ക് വീണ്ടും 2 ലക്ഷം രൂപാ കൂടി ഇതേ ബാങ്കില്‍ നിന്നും വായ്പ എടുത്തു. ഇന്നേവരെ 10 ലക്ഷം രൂപ വരെ തിരിച്ചടച്ചിട്ടുണ്ടെന്നാണ് ഈ കുടുംബം പറയുന്നത്.
25 വര്‍ഷം വരെ കാലാവധിയുള്ള വായ്പക്ക് ഇനി ഇവര്‍ അടക്കാനുള്ളത് അഞ്ച് ലക്ഷം രൂപയാണ്. എങ്ങോട്ടും പോകാന്‍ വഴിയില്ലാത്ത ഈ കുടുംബം രണ്ട് ദിവസമായി വീട്ടുമുറ്റത്താണ് അന്തിയുറക്കം.

മൂത്ത മകനായ കിരണ്‍ രാജ്യ തിരുവനന്തപുരം സി.ഇ.ടിയിലെ ഒന്നാം വര്‍ഷ എം.ടെക്ക് വിദ്യാര്‍ഥിയാണ്. രണ്ടാമത്തെ മകളായ കജോല്‍ രാജു കൊച്ചിയിലെ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസില്‍ എം.എസി ഒന്നാം വര്‍ഷ വിദ്യര്‍ഥിയും ഇളയ മകന്‍ കല്‍പക് രാജു പിരപ്പന്‍കോട് യു .ഐ.ടി യില്‍ ബി എസ് സി ക്കും പഠിക്കുകയാണ്.
കുടുംബത്തിന്റെ ഉടുവസ്ത്രമോ രോഗിയായ ജസ്പിന്റെ മരുന്ന് പോലും എടുക്കാന്‍ അനുവദിക്കാത്ത രീതിയിലായിരുന്നു തങ്ങളെ വീടിന് പുറത്താക്കിയതെന്നാണ് ജസ്പിന്‍ രാജുവും രാജു സെല്‍വയും പറയുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  22 minutes ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  an hour ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  an hour ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  an hour ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  2 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  2 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  2 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  3 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  3 hours ago