പ്രബോധനരീതിയില്‍ മാറ്റംവേണം
മറ്റു സമുദായങ്ങളില്‍നിന്നു വ്യത്യസ്തമായി ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ സ്വീകരിച്ചു വരുന്നതു പ്രഭാഷണം തന്നെയാണ്. എന്നാല്‍, പ്രഭാഷണശൈലികളില്‍ മിതത്വം പാലിക്കണമെന്ന വെള്ളിപ്രഭാതത്തില്‍ എം.കെ കൊടശ്ശേരി എഴുതിയ വിശകലനം ചിന്തനീയവും സന്ദര്‍ഭോചിതവുമാണ്.
ഇന്നു കേരള മുസ്്‌ലിം സമാജത്തിനിടയില്‍ ആശയാദര്‍ശ നിലപാടുകളില്‍ വൈരുധ്യമുള്ള ധാരാളം സംഘടനകളും ഗ്രൂപ്പുകളും പ്രവര്‍ത്തിച്ചു വരുന്നു. ഇവരെല്ലാം തങ്ങളുടെ നിലപാടുകള്‍ വെളിപ്പെടുത്താനും മറ്റുള്ളവയെ തുറന്നുകാട്ടാനുംവേണ്ടി രാഷ്ട്രീയപ്പാര്‍ട്ടികളെപ്പോലും പിന്നിലാക്കുന്ന മട്ടില്‍ സംസ്‌കാരമില്ലാത്ത ഭാഷയിലാണു മൈക്കിനു മുന്നില്‍ ശബ്ദഘോഷം നടത്തുന്നത്. സ്വയം സായൂജ്യമല്ലാതെ മറ്റൊരു നേട്ടവും അതുകൊണ്ടില്ല.
ആദര്‍ശനിലപാടുകളുടെ ശരിയും മറ്റുള്ളവരുടെ തെറ്റും സ്വന്തംവിഭാഗത്തെ ബോധ്യപ്പെടുത്താന്‍ ഇന്‍ഡോര്‍ പ്രോഗ്രാം ഒരുക്കുന്നതാണു നല്ലത്. ആശയങ്ങള്‍ മറ്റുള്ളവരെ ബോധ്യപ്പെടുത്താനും അവരുടെ തെറ്റു തിരുത്താനുമാണെങ്കില്‍ പൊതുസമൂഹം ഇടപെടുന്ന കവലകളിലും, മൈതാനങ്ങളിലും വച്ചു വീരവാദം മുഴക്കുന്നതിനേക്കാള്‍ ഉപകരിക്കുക അത്തരം ആശയക്കാരുമായി സൗഹൃദശൈലിയില്‍ വ്യക്തിപരമായി മിതഭാഷയില്‍ സംവദിക്കുന്നതാണ്.
ഇത്‌വ്യക്തിബന്ധങ്ങള്‍ പുതുക്കാനും അവരുടെ ആശയങ്ങളെ വ്യക്തികള്‍ ഏതു സാഹചര്യത്തിലാണ് സ്വീകരിച്ചതെന്നു തിരിച്ചറിയാനും സത്യം മനസ്സിലാക്കി കാലോചിതമായി ആശയപ്രചാരണശൈലിയില്‍ മാറ്റം വരുത്താനും നമുക്കു സാധ്യമാവട്ടെ എന്നാശിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."