HOME
DETAILS
MAL
ഒബാമയുടെ കല്‍ക്കരി ഖനന കരാര്‍ പൂര്‍വസ്ഥിതിയിലാക്കി ട്രംപ്
backup
February 17 2017 | 02:02 AM
വാഷിങ്ടണ്‍ ഡി.സി : കല്‍ക്കരി ഖനന മാലിന്യങ്ങള്‍ ജലസ്രോതസുകളില്‍ തള്ളുന്നത് തടയാന്‍ ഒബാമ കൊണ്ടുവന്ന നിയമം ട്രംപ് അസാധുവാക്കി.പ്രതിനിധി സഭയും സെനറ്റും കരാര്‍ അംഗീകരിച്ചതോടെയാണ് ജൂണില്‍ ഒബാമ ഒപ്പുവച്ച നിയമം അസാധുവായത്. വ്യവസായത്തിനും സാമ്പത്തിക വളര്‍ച്ചക്കും തടസമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി ചൂണ്ടിക്കാണിച്ചിരുന്നത് ഈ നിയമമായിരുന്നു.
കാലാവസ്ഥാവ്യതിയാനത്തെ ഫലപ്രദമായി നേരിടുന്നതിനും പ്രകൃതി സംരക്ഷണം സാധ്യമാക്കുന്നതിനും തെരഞ്ഞെടുപ്പ് കാംപയിന്‍ സമയത്ത് ട്രംപ് മുന്നോട്ട് വെച്ച വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് പാലിക്കപ്പെട്ടിരിക്കുന്നു എന്ന് പ്രസിഡന്റിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."