HOME
DETAILS
MAL
ഇസ്‌റാഈല്‍ യുദ്ധവിമാനം സിറിയന്‍ ആക്രമണത്തില്‍ തകര്‍ന്നു; പൈലറ്റുമാര്‍ രക്ഷപ്പെട്ടു
backup
February 10 2018 | 11:02 AM
ദമാസ്‌കസ്: സിറിയന്‍ വെടിവയ്പ്പില്‍ ഇസ്‌റാഈല്‍ യുദ്ധവിമാനം തകര്‍ന്നു. എഫ്-16 യുദ്ധവിമാനമാണ് വിമാനവേധ തോക്കുകളുപയോഗിച്ച് സിറിയന്‍സേന തകര്‍ത്തത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും പാരച്യൂട്ടിലൂടെ രക്ഷപ്പെടുകയായിരുന്നു. ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
നേരത്തെ സിറിയയില്‍ നിന്ന് ഇസ്‌റാഈലേക്ക് പറന്നെത്തിയ ഇറാന്റെ ആളില്ലാ നിരീക്ഷണവിമാനം ഇസ്‌റാഈല്‍ വെടിവച്ചിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."