HOME
DETAILS
MAL
വീടുകള്‍ അര്‍ഹരായവര്‍ക്ക് അനുവദിക്കണം: എം.പി
backup
May 31 2016 | 03:05 AM
കണ്ണൂര്‍: കോര്‍പറേഷനിലെ മുക്കടവ് വാര്‍ഡില്‍ ഐ.എച്ച്.എസ്.ഡി.പി പദ്ധതി പ്രകാരം നിര്‍മിച്ച വീടുകളില്‍ 15 എണ്ണം അര്‍ഹരായവര്‍ക്ക് അടിയന്തിരമായി അനുവദിക്കണമെന്ന് പി.കെ ശ്രീമതി എം.പി അധികൃതരോട് ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനു വേണ്ടി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് എം.പി വിഷയം ഉന്നയിച്ചത്. നിര്‍മാണം പൂര്‍ത്തിയായ 23 വീടുകളിലും കക്കൂസ് സൗകര്യം ഒരുക്കാതെയാണ് പണി പൂര്‍ത്തിയാക്കിയത്. ശരിയായ രീതിയിലുള്ള ഡ്രെയിനേജ് സംവിധാനവും പ്രദേശത്ത് ഒരുക്കിയിട്ടില്ല. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് അടിയന്തിരമായി പ്രശ്‌നം പരിഹരിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."