മദ്‌റസ പാഠ്യപദ്ധതി: മല്യേഷന്‍ സംഘം സമസ്ത നേതാക്കളുമായി ചര്‍ച്ച നടത്തി
കോഴിക്കോട്: മലേഷ്യന്‍ പ്രതിനിധി സംഘം സമസ്ത നേതാക്കളുമായി കൂടിയാലോചന നടത്തി. മലേഷ്യയിലെ മദ്‌റസ സംവിധാനം പാഠ്യപദ്ധതി, സിലബസ് എന്നീ വിഷയങ്ങളില്‍ സംഘം നേതാക്കളുമായി സംസാരിച്ചു. സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാ ബോര്‍ഡിനു കീഴിലും അല്ലാതേയും മലേഷ്യയില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസകളുടെ പ്രവര്‍ത്തനങ്ങളും പാഠ്യപദ്ധതിയും വിശകലനം ചെയ്യാന്‍ ഒരു പ്രതിനിധി സംഘത്തെ അയയ്ക്കാന്‍ യോഗം തീരുമാനിച്ചു.
മലേഷ്യയില്‍ മദ്‌റസ പഠനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും സമസ്തയുടെ കൂടുതല്‍ ഇടെപടല്‍ ഉണ്ടാവണമെന്ന് സംഘം ആവശ്യപ്പെട്ടു. മലേഷ്യന്‍ പ്രതിനിധികളായ യൂസുഫ് അലി ബിന്‍ ഹാജി മുഹമ്മദ് (പ്രസി. അല്‍ മദ്‌റസത്തുല്‍ ഇര്‍ഷാദിയ്യ, ജൗഹോര്‍) അബൂബക്കര്‍ ബിന്‍ ഹാജി മുഹമ്മദ് (സെക്രട്ടറി, അല്‍മദ്‌റസത്തുല്‍ ഇര്‍ഷാദിയ്യ, ജൗഹോര്‍), സുലൈമാന്‍ ബിന്‍ മുഹമ്മദ് കുട്ടി (ട്രഷറര്‍, അല്‍ മദ്‌റസത്തുല്‍ ഇര്‍ഷാദിയ്യ, ജൗഹോര്‍), അസ്മാന്‍ ബിന്‍ പി ഹംസ, (മെമ്പര്‍ അല്‍മദ്‌റസത്തൂല്‍ മുഹമദ്ദിയ്യ ജൗഹര്‍) അധ്യാപകരായ സിദ്ദീഖ് ഫൈസി രാങ്ങാട്ടൂര്‍, അഷ്‌റഫ് മൗലവി വയനാട് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."