മക്ക ബസ് പദ്ധതി അതിവേഗം നടപ്പിലാക്കാന്‍ ഗവര്‍ണറുടെ നിര്‍ദ്ദേശം
ജിദ്ദ: മക്ക പൊതുഗതാഗത പദ്ധതികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ മക്ക ഗവര്‍ണറും മേഖല വികസന അതോറിറ്റി ചെയര്‍മാനുമായ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതു സംബന്ധിച്ച് ഗവര്‍ണറുടെ റിപ്പോര്‍ട്ട് ലഭിച്ചതായും മക്ക വികസന അതോറിറ്റി ജനറല്‍ സെക്രട്ടറി ഡോ. ഹിശാം അല്‍ഫാലിഹ് അറിയിച്ചു. വിവിധ വകുപ്പുകളുടെ സഹകരണവും സഹായവും നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നും പദ്ധതി സംബന്ധിച്ച റിപ്പോര്‍ട്ട് സമയബന്ധിതമായി നല്‍കിയിരിക്കണമെന്നുമാണ് ഗവര്‍ണര്‍ പ്രത്യേകമായി നിര്‍ദേശിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിക്ക് 320 ദശലക്ഷം എന്ന തോതില്‍ 302 ബില്യണ്‍ റിയാലാണ് ചെലവ് കണക്കാക്കുന്നത്. പത്തു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാകും. ബസുകളുടെ ഇറക്കുമതി, ഓപറേഷന്‍, റിപ്പയറിങ്, റോഡുകള്‍ ഒരുക്കല്‍ എന്നിവ ഇതിലുള്‍പ്പെടും. 450 ബസ്‌സ്റ്റേഷനുകളും ഗോഡൗണുകളും വര്‍ക് ഷോപ്പുകളും പരിശീലന പരിപാടികളും പദ്ധതിക്ക് കീഴിലുണ്ടാവുമെന്നും ഹിശാം അല്‍ഫാലിഹ് പറഞ്ഞു.
12 റൂട്ടുകളിലായി 500 ബസുകള്‍ ഉള്‍ക്കൊള്ളുന്നതാണ് പദ്ധതി. ബസുകള്‍ ഏറ്റവും നൂതനവും ഉയര്‍ന്ന നിലവാരത്തോട് കൂടിയതുമായിരിക്കും. അഞ്ചു ട്രാക്കുകളില്‍ എക്‌സ്പ്രസ് ബസുകളായിരിക്കും ബാക്കിയുള്ളതില്‍ ലോക്കല്‍ സര്‍വീസ് ബസുകളും പദ്ധതിക്കാവശ്യമായ ആളുകളെ ഒരുക്കുന്നതിലുും അവര്‍ക്ക് വേണ്ട പരിശീലനം നല്‍കുന്നതിലും അതോറിറ്റി ശ്രദ്ധിക്കും. രണ്ടാംഘട്ട പദ്ധതിയില്‍ ബസിന്റെ സേവനം വിദ്യാര്‍ഥികള്‍ക്കും ലഭ്യമാക്കും. 1500 സ്വദേശികള്‍ക്ക് തൊഴിലവസരമുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."