കുടുംബ വഴക്കിനിടെ ഏഴു വയസ്സുകാരനു വെട്ടേറ്റു
ഇരിട്ടി: കുടുംബ വഴക്കിനെ തുടര്‍ന്ന് ഏഴു വയസ്സുകാരനു മാതാവിന്റെ സഹോദരന്റെ വെട്ടേറ്റു. ഇന്നലെ വൈകുന്നേരം ആറോടെയാണ് സംഭവം. കാക്കയാങ്ങാട് പാല സ്‌കൂളിനു സമീപം താമസിക്കുന്ന രാഹുല്‍-രമ്യ ദമ്പതികളുടെ മകന്‍ കാര്‍ത്തിക്കിനാണ് വെട്ടേറ്റത്. കൈയ്യില്‍ സാരമായി പരിക്കേറ്റ കാര്‍ത്തിക്കിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രമ്യ യുടെ സഹോദരന്‍ മനോജാണ് കുട്ടിയെ വെട്ടിയത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ബാലനു വെട്ടേറ്റതെന്ന് ഇരിട്ടി എസ്.ഐ.സുധീര്‍ കല്ലന്‍ പറഞ്ഞു. മനോജിന്റെ കൂടെ മറ്റു മൂന്ന് പേര്‍ കൂടി ഉള്ളതായി പറയുന്നു. അച്ഛന്റെ മരണശേഷം വീടും സ്ഥലവും രമ്യയുടെപേരില്‍ എഴുതി കൊടുക്കാമെന്ന് പറഞ്ഞിരുന്നുവത്രെ. ഇതിനിടെ കഴിഞ്ഞ ദിവസം അച്ഛനെ രമ്യയും ഭര്‍ത്താവും ഉപദ്രവിച്ചതായും ഇതു ചോദ്യം ചെയ്യാന്‍ എത്തിയ മനോജ് വഴക്കിനിടെ കത്തികൊണ്ട് വീശുന്നതിനിടെയാണ് കുട്ടിക്കു വെട്ടേറ്റത്.
രമ്യ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുഴക്കുന്ന് പഞ്ചായത്തിലെ 14ാം വാര്‍ഡില്‍ നിന്നും മല്‍സരിച്ചിരുന്നു.
അതേസമയം സഹോദരന്‍ മനോജ് സി.പി.എം പ്രവര്‍ത്തകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."