ക്വാറി വിരുദ്ധ സമിതി നേതാവിനു നേരെ അക്രമം
പാനൂര്‍: ചെണ്ടയാട് ക്വാറി വിരുദ്ധ സമിതി നേതാവിനു നേരെ അക്രമം. പാടാന്റെതാഴെ ക്വാറി വിരുദ്ധ സമിതി ചെയര്‍മാനും ജനകീയ സമിതി ജില്ലാവൈസ് പ്രസിഡന്റുമായ കെ.പി ദിനേശ(49)നെയാണ് ഇന്നലെ രാത്രി എട്ടോടെ പാടാന്റെതാഴെ വെച്ച് ബൈക്ക് തടഞ്ഞു നിര്‍ത്തി അക്രമിച്ചത്.
ഇരുമ്പ് വടികൊണ്ടുളള അക്രമത്തില്‍ വലതു കാലിന്റെയും, കൈയ്യുടെയും എല്ലുകള്‍ പൊട്ടിയ നിലയിലാണ്. സാരമായി പരിക്കേറ്റ ഇയാളെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം മംഗലാപുരത്തേക്ക് മാറ്റി. നുച്ച്യാട്ട് ചന്ദ്രന്റെ നേതൃത്വത്തിലുളള അഞ്ചംഗ സംഘമാണ് അക്രമത്തിനു പിന്നില്ലെന്നാണ് പരാതി.
ദിനേശന്റെ നേതൃത്വത്തില്‍ നടന്ന സമരത്തിന്റെ ഭാഗമായി പാടാന്റെതാഴെ അനധികൃതമായി പ്രവര്‍ത്തിച്ച കരിങ്കല്‍ക്വാറികള്‍ പൂട്ടിച്ചിരുന്നു.
ഇതാണ് അക്രമത്തിനു പിന്നില്ലെന്നാണ് സൂചന. ജനകീയ സമിതി നേതാവിനു നേരെ നടന്ന അക്രമത്തില്‍ ഇ.മനീഷ് പ്രതിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."