മദീനാപാഷന്‍ ചരിത്രമാക്കാന്‍ ഹുദൈബിയ്യ ഒരുങ്ങി
കല്‍പ്പറ്റ: എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനം ഇന്നു മുതല്‍ മൂന്നു ദിവസങ്ങളിലായി മീനങ്ങാടി ഹുദൈബിയ്യ നഗറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിട്ടുവീഴ്ചയുടെ അവസാന സാധ്യതയും ഉപയോഗപ്പെടുത്തിയ കരാറിന് സാക്ഷ്യം വഹിച്ച നാടാണ് ഹുദൈബിയ്യ.
ശത്രുക്കളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് കൊടുത്തിട്ടാണെങ്കിലും അക്രമം അരുതെന്ന സന്ദേശം നല്‍കുന്ന ഹുദൈബിയ്യക്ക് ഇന്ന് വലിയ പ്രാധാന്യമുണ്ട്. അതിനാലാണ് മദീനപാഷന്‍ നഗരിക്ക് ഹുദൈബിയ്യ എന്ന് നാമകരണം ചെയ്തത്. ഇന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം ആത്മീയ സമ്മേളനമാണ്. കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. റഹ്മത്തുല്ല ഖാസിമി മൂത്തേടം മുഖ്യപ്രഭാഷണം നടത്തും. അത്തിപ്പറ്റ മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ മജ്‌ലിസുന്നൂറിന് നേതൃത്വം നല്‍കും.
നാളെ രാവിലെ ഒന്‍പതിന് ഗ്രാന്റ് അസംബ്ലിയോടെ ക്യാംപ് ആരംഭിക്കും. നാല് സെഷനുകളിലായാണ് ക്യാംപ്. ഓരോ സെഷന് മുന്‍പും പ്രീടെസ്റ്റും വിഷയാവതരണ ശേഷം സെല്‍ഫ് അസസ്‌മെന്റും ഇന്‍ട്രാക്ഷനും നടക്കും. 1500 പ്രതിനിധികള്‍ ക്യാംപില്‍ പങ്കെടുക്കും. വൈകിട്ട് ഏഴിന് അറബനമുട്ട് നടക്കും. ഞായറാഴ്ച രാവിലെ 10ന് ജില്ലയിലെ ദര്‍സ് അറബി കോളജിലെ വിദ്യാര്‍ഥി സംഗമം നടക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ കെ.ടി ഹംസ മുസ്‌ലിയാര്‍, വി മൂസക്കോയ മുസ്‌ലിയാര്‍, കെ.ടി അബ്ദുസമദ് പൂക്കോട്ടൂര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.
സമ്മേളനത്തോടനുബന്ധിച്ച് കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി നടന്ന സന്ദേശ പ്രചാരണ ജാഥയില്‍ മൂന്ന് ലക്ഷം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ എസ്.കെ.എസ്.എസ്.എഫിന് കീഴിലുള്ള 20 സഹചാരി സെന്ററുകളിലേക്ക് വിതരണം ചെയ്തു. ജാതി, മത, രാഷ്ട്രീയ സംഘടന ചിന്തകള്‍ക്കതീതമായി എല്ലാവര്‍ക്കും സൗജന്യമായി ഇവ ഉപയോഗിക്കാന്‍ സാധിക്കും. ഹുദൈബിയ്യയില്‍ നടക്കുന്ന മദീനാ പാഷന്‍ മനുഷ്യര്‍ക്കിടയില്‍ വേലികെട്ടുകള്‍ തീര്‍ത്ത് അക്രമത്തിനും അരാജകത്വത്തിനും നേതൃത്വം നല്‍കുന്നവര്‍ക്ക് കനത്ത താക്കീതാവുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സ്വാഗതസംഘം ചെയര്‍മാന്‍ ഇബ്‌റാഹീം ഫൈസി പേരാല്‍, ശൗകത്തലി വെള്ളമുണ്ട, അയ്യൂബ് മുട്ടില്‍, അബൂബക്കര്‍ റഹ്മാനി, അബ്ദദുല്‍ ലത്തീഫ് വാഫി, സാജിദ് മൗലവി, മുഹ്‌യുദ്ദീന്‍ കുട്ടി യമാനി എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."