പാണ്ഡിത്യം സേവന മാര്‍ഗത്തില്‍ വിനിയോഗിക്കുന്നത് മഹത്തരം: മുനവ്വറലി ശിഹാബ് തങ്ങള്‍
കല്‍പ്പറ്റ: പാണ്ഡിത്യം സേവന മാര്‍ഗത്തില്‍ വിനിയോഗിക്കുന്നത് ഏറ്റവും മഹത്തരമായ കാര്യമാണെന്നും മൂന്ന് പതിറ്റാണ്ടിലധികമായി മത നേതൃത്വത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്ന കെ.ടി ഹംസ മുസ്‌ലിയാരുടെ സേവന സന്നദ്ധത അനുകരണീയമാണെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഹംസ മുസ്‌ലിയാര്‍ക്ക് സമസ്ത വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നല്‍കിയ ആദരിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര മുശാവറ അംഗം വി മൂസക്കോയ മുസ്‌ലിയാര്‍ അധ്യക്ഷനായി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ (ജംഇയ്യത്തുല്‍ മുഅല്ലിമീന്‍), ടി.സി അലി മുസ്‌ലിയാര്‍ (എസ്.എം.എഫ്), ഇബ്‌റാഹീം മാസ്റ്റര്‍ കൂളിവയല്‍ (മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍), വി.കെ അബ്ദുറഹ്മാന്‍ ദാരിമി, അബ്ബാസ് ഫൈസി എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി. ആനമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാര്‍, എം മുഹമ്മദ് ബഷീര്‍, കെ.കെ അഹ്മദ് ഹാജി, പി.കെ അസ്മത്ത്, ഹാരിസ് ബാഖവി കമ്പളക്കാട്, ഇബ്‌റാഹീം ഫൈസി പേരാല്‍, പനന്തറ മുഹമ്മദ്, ഇസ്മായില്‍ കമ്പളക്കാട്, കെ ഹാരിസ്, ഉസ്മാന്‍ കാഞ്ഞായി, അബൂബക്കര്‍ ഫൈസി മണിച്ചിറ, ജഅ്ഫര്‍ ഹൈതമി, സി.കെ മജീദ് ദാരിമി സംസാരിച്ചു. ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ പ്രാര്‍ഥന നടത്തി. എസ് മുഹമ്മദ് ദാരിമി സ്വാഗതവും ഇബ്‌റാഹീം ഫൈസി വാളാട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."