'കുടിയേറ്റക്കാരില്ലാതെ ഒരു ദിനം' -ട്രംപിന്റെ കണ്ണുതുറപ്പിക്കാന്‍ സമരവുമായി കുടിയേറ്റക്കാര്‍
ന്യൂയോര്‍ക്ക്: അമേരിക്കന്‍ സമ്പദ്ഘടനയില്‍ തങ്ങളുടെ പങ്ക് ചെറുതല്ലെന്ന് ഭരണകൂടത്തിന് കാണിച്ചു കൊടുക്കാന്‍ പുത്തന്‍ സമരരീതിയുമായി അമേരിക്കയിലെ കുടിയേറ്റ തൊഴിലാളികള്‍. ഒരു ദിവസം ജോലിയില്‍ നിന്ന് വിട്ടു നിന്നും സാധനങ്ങള്‍ വാങ്ങാതെയും, ട്രംപ് തുടര്‍ന്ന് കൊണ്ടിരിക്കുന്ന കുടിയേറ്റ വിരുദ്ധ നീക്കങ്ങള്‍ക്ക് തങ്ങളുടെ ശക്തി കാണിച്ചുകൊണ്ട് തന്നെ മറുപടി നല്‍കുകയാണ് വിവിധ നഗരങ്ങളില്‍ കുടിയേറിപ്പാര്‍ക്കുന്ന തൊഴിലാളികള്‍. അമേരിക്കന്‍ വ്യാവസായിക മേഖലയുടെ നട്ടെല്ലായാണ് കുടിയേറ്റക്കാര്‍ വിശേഷിപ്പിക്കപ്പെടുന്നത്.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഈ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്്്. കുടിയേറ്റക്കാരില്ലാതെ അമേരിക്കയുടെ വളര്‍ച്ച അപൂര്‍ണ്ണമാണെന്നാണ് സ്വദേശികള്‍ തന്നെ വിലയിരുത്തുന്നത്. ട്രംപിന്റെ നീക്കത്തിനെതിരെ ലോകമെങ്ങും പ്രതിഷേധം അലയടിച്ചിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്യരാജ്യക്കാരുടെ യാത്രാവിലക്ക് കോടതിയും എതിര്‍ത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."