HOME
DETAILS
MAL
വികാസ് സ്വരൂപ് കാനഡയില്‍ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍
backup
February 17 2017 | 05:02 AM
ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപിനെ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറായി നിയമിച്ചു. നിലവില്‍ അരുണ്‍ കുമാര്‍ സാഹുവാണ് കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍.
സ്വരൂപിന്റെ ആദ്യ നോവലായ ക്യൂ ആന്‍ഡ് എ അടിസ്ഥാനമാക്കിയാണ് ഓസ്‌കാര്‍ നേടിയ സ്ലംഡോഗ് മില്യനിയര്‍ എന്ന ചിത്രം നിര്‍മിച്ചത്. 1986 ഐ.എഫ്.എസ് ബാച്ച് ഓഫിസറായ വികാസ് സ്വരൂപ് നേരത്തേ തുര്‍ക്കി, അമേരിക്ക, ഇത്യോപ്യ, ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നയതന്ത്ര ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."