ഉദ്ഘാടനം ചെയ്തു
കായംകുളം: എരുവ മൂടയില് ജങ്ഷനില്‍ സ്ഥിതിചെയ്തിരുന്ന സാമൂഹിക ക്ഷേമ വകുപ്പ് 52-ാം നമ്പര്‍ അങ്കണവാടി കായംകുളം ബ്ലഡ് ഡൊണേഷന്‍ സെല്ലിന്റെ നേതൃത്വത്തില്‍ എം.എസ്.എം.എച്ച്.എസ്.എസ്, നാഷണല്‍ സര്‍വീസ് സ്കീമിന്റെ സഹകരണത്തോടെ പുനര്‍നിര്‍മിച്ചു നല്കി.
ആറുമാസം മുന്‍പ് കുട്ടികള്‍ക്ക് അപകടഭീഷണിയായതിനെ തുടര്‍ന്ന് സാമൂഹികനീതി വകുപ്പ് അധികൃതര്‍ അംഗനവാടിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് പുനര്‍നിര്‍മാണം ഏറ്റെടുത്തത്. അകാലത്തില്‍ മരണപ്പെട്ട യുവസാമൂഹിക പ്രവര്‍ത്തകര്‍ മുഹമ്മദ് ഇഹ്സാന്റെ സ്മരണാര്‍ത്ഥമാണ് അങ്കണവാടി നിര്‍മിച്ചത്. അംഗനവാടിയുടെ ഉദ്ഘാടനം പത്തനാപുരം ഗാന്ധിഭവന് സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന് നിര്‍വ്വഹിച്ചു. ചലച്ചിത്രതാരം റ്റി.പി മാധവന് താക്കോല്‍ദാനം നിര്‍വ്വഹിച്ചു. സ്വാഗതസംഘം ചെയര്മാന് ബി ഷബീര്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സില്‍മാരായ സുമയ്യമണി, അബ്ദുല്‍മനാഫ്, കെ.പി ശ്രീകുമാര്‍, പി ബിജു, സനോജ്, വസന്തരാജന്‍, ശ്രീലത, ടി സിദ്ധീഖ്, മുഹമ്മദ് ഷമീര്‍, ജസില്‍, ഇയാസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."