സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സാഹിത്യമത്സരം
കൊച്ചി: സംസ്ഥാന സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2018 മാര്‍ച്ച് 1 മുതല്‍ 10 വരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന കൃതി അന്താരാഷ്ട്ര പുസ്തകമേളയ്ക്കും സാഹിത്യോത്സവത്തിനും മുന്നോടിയായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മലയാളത്തിലും ഇംഗ്ലീഷിലും ചെറുകഥ, ഉപന്യാസം, പോസ്റ്റര്‍ ഡിസൈന്‍ മത്സരങ്ങള്‍ നടത്തുന്നു. അധ്യാപകരും സാഹിത്യ പ്രതിഭകളുമടങ്ങുന്ന വിദഗ്ധ പാനല്‍ തെരഞ്ഞെടുക്കുന്ന രചനകള്‍ക്ക് മേളയില്‍ വച്ച് ഉപഹാരവും പ്രശസ്തിപത്രവും നല്‍കും.
വിവിധ വിഭാഗങ്ങളും മത്സരവിഷയങ്ങളും താഴെപ്പറയുന്ന വിധമാണ്: മലയാളം ചെറുകഥാ രചന യു.പി വിഭാഗം വിഷയം -ത്യാഗം, ഹൈസ്‌കൂള്‍ - കുടുംബം, ഹയര്‍ സെക്കന്ററി - വിശപ്പ്, ഇംഗ്ലീഷ് ചെറുകഥ യു.പി - എ ഗിഫ്റ്റ്, ഹൈസ്‌കൂള്‍ - ഫാമിലി, ഹയര്‍ സെക്കന്ററി - ഹങ്കര്‍. മലയാളം ഉപന്യാസം യു.പി - ഉത്സവം, ഹൈസ്‌കൂള്‍ - ദേശീയോദ്ഗ്രഥനം, ഹയര്‍ സെക്കന്ററി - ഗാന്ധിജിയുടെ ഇന്ത്യ, ഇംഗ്ലീഷ് ഉപന്യാസം യു.പി - ഓണം, ഹൈസ്‌കൂള്‍ ഇനിക്വാളിറ്റി, ഹയര്‍ സെക്കന്‍ഡറി - ദി ഐഡിയ ഒഫ് ഇന്ത്യ.
കുടിവെള്ളം (ഡ്രിങ്കിംഗ് വാട്ടര്‍) ആണ് ഇംഗ്ലീഷ്, മലയാളം പോസ്റ്റര്‍ ഡിസൈനിംഗ് മത്സരത്തിനുള്ള വിഷയം. കവിതാരചനയ്ക്ക് ഇഷ്ടമുള്ള വിഷയം തെരഞ്ഞെടുക്കാം. ചെറുകഥ 200 വാക്കിലും ഉപന്യാസം 500 വാക്കിലും കവിത രണ്ടു പുറത്തിലും കവിയരുത്. രചനകള്‍ മുന്‍പ് പ്രസിദ്ധീകരിക്കാത്തതും മൗലികവുമായിരിക്കണം. ആദ്യപേജില്‍ വിദ്യാര്‍ഥിയുടെ പേര്, രക്ഷാകര്‍ത്താവിന്റെ പേര്, സ്‌കൂളിന്റെ പേര് എന്നിവ രേഖപ്പെടുത്തണം. രചനകള്‍ ഫെബ്രുവരി 27ന് മുമ്പ് കൃതി സാഹിത്യോത്സവം, കൊച്ചി 2018 എന്ന് രേഖപ്പെടുത്തിയ കവറില്‍ അതത് സ്‌കൂള്‍ പ്രിന്‍സിപ്പാളിനേയോ പ്രധാന അധ്യാപകനെയോ ഓഫീസിലോ ഏല്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 485 112.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."