വായനശാല കത്തിച്ചവരെ അറസ്റ്റ് ചെയ്യണം: ചെന്നിത്തല
തിരുവനന്തപുരം: ജന്മനാട്ടില്‍ പ്രേം നസീര്‍ നിര്‍മിച്ച വായനശാല തീയിട്ട് നശിപ്പിച്ച സാമൂഹിക വിരുദ്ധരെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കലാ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ ഉന്നമനത്തിനായി പ്രേം നസീര്‍ തന്നെ 1958ല്‍ തറക്കല്ലിട്ട് നിര്‍മ്മിച്ച വായനശാലയാണ് ശനിയാഴ്ച പുലര്‍ച്ചെ അഗ്‌നിക്കിരയാക്കിയത്. വായനശാലയിലെ മുറികളിലായി ഉണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപ വിലവരുന്ന പുസ്തകങ്ങളും കളിക്കോപ്പുകളും കത്തിനശിച്ചു. കത്തിനശിച്ച കെട്ടിടത്തിന്റെ സ്ഥാനത്ത് പുതിയ കെട്ടിടം നിര്‍മിച്ച് പ്രേംനസീറിന്റെ സ്മരണ നിലനിര്‍ത്തുന്ന ഡിജിറ്റല്‍ ലൈബ്രറിയും, ഡിജിറ്റല്‍ ഫിലിം ക്ലബുംആരംഭിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ലോകത്ത് ഏറ്റവും കൂടുതല്‍ നായക നടനായി അഭിനയിച്ചതിലൂടെ ഗിന്നസ് റെക്കോഡ് നേടിയ പ്രേംനസീറിന്റെ എല്ലാ സിനിമകളും സൂക്ഷിക്കാന്‍ ഇവിടെ സംവിധാനം ഒരുക്കണം. അനുഗ്രഹീത നടന്റെ ഓര്‍മ നിത്യഹരിതമായി സൂക്ഷിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."