മലയോരത്തു നിന്നു ബംഗളൂരു കെ.എസ്.ആര്.ടി.സി സര്‍വിസ് പുനരാരംഭിക്കും
രാജപുരം: കാഞ്ഞങ്ങാട് കെ.എസ്.ആര്.ടി.സി സബ് ഡിപ്പോയില്‍ നിന്നു ബംഗളൂരു ബസ് സര്‍വിസ് പുനരാരംഭിക്കാന്‍ തീരുമാനം. റൂട്ടും സമയവും നിശ്ചയിച്ചു കഴിഞ്ഞെന്നും ബസുകള്‍ എത്തുന്നതോടെ സര്‍വിസ് ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഒടയംചാല്‍ ചെറുപുഴ ഇരിട്ടി വഴിയാണു സര്‍വിസ് നടത്തുക. രാത്രികാല സര്‍വിസായി സൂപ്പര്‍ ഫാസ്റ്റ് ബസുകളാണു തുടക്കത്തില്‍ സര്‍വിസ് നടത്തുക.
കാഞ്ഞങ്ങാട് നിന്നു വൈകുന്നേരം 6.20നു പുറപ്പെടുന്ന ബസ് പിറ്റേ ദിവസം പുലര്‍ച്ചെ 5.30ന് ബംഗളൂരുവില്‍ എത്തും. ബംഗളൂരുവില്‍ നിന്നു രാത്രി 10നു പുറപ്പെടുന്ന ബസ് പിറ്റേ ദിവസം 9.25നു കാഞ്ഞങ്ങാട് എത്തുന്ന വിധമാണു ക്രമീകരിച്ചിരിക്കുന്നത്. ചെറുപുഴ 8.15, ഇരിട്ടി 10, മൈസൂരു 1.45, എന്നിങ്ങനെയാണ് സമയം. ബംഗളൂരുവില്‍ നിന്നു തിരിക്കുന്ന ബസ് മൈസൂരു 1.45, ഇരിട്ടി 5.35, ചെറുപുഴ 7.25, കാഞ്ഞങ്ങാട് 9.25 എന്ന സമയക്രമത്തിലാണ് ഓടുകയെന്നു കെ.എസ്.ആര്.ടി.സി അധികൃതര്‍ അറിയിച്ചു.
കാഞ്ഞങ്ങാട് സബ് ഡിപ്പോ തുറന്നതിനു ശേഷം ആദ്യമായി അനുവദിച്ച അന്തര്‍സംസ്ഥാന ബസ് റൂട്ട് തൊഴിലാളികളുടെ ഡ്യൂട്ടി പ്രശ്നത്തെത്തുടര്‍ന്ന് സര്‍വിസ് നിര്‍ത്തിയിരുന്നു. അതോടെ ഈ റൂട്ട് ഡിപ്പോയ്ക്കു പിന്നീട് നഷ്ടപ്പെടുകയും പയ്യന്നൂര്‍ ഡിപ്പോയിലേക്കു മാറ്റുകയും ചെയ്തിരുന്നു. മുന്‍പ് ബംഗളൂരു റൂട്ടില്‍ പകല്‍ സര്വിസായാണ് ഓടിയിരുന്നത്. പുതിയതായി അനുവദിച്ചതു രാത്രി സര്‍വിസ് ആയതിനാല്‍ നല്ല വരുമാനമാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
വ്യാപാരികള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന യാത്രക്കാര്‍ക്ക് ഒരു പകല്‍ ലാഭിച്ചു ബംഗളൂരുവില്‍ എത്താന്‍ കഴിയുന്നതിനാല്‍ സര്‍വിസ് ഏറെ പ്രയോജനപ്പെടും. ഇതുവഴി കെ.എസ്.ആര്.ടി.സിയുടെ വരുമാനം കുത്തനെ ഉയര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."