വീട്ടിലെത്തി ആധാര്‍ എടുക്കല്‍ പദ്ധതി തുടങ്ങി
കയ്യൂര്‍: ആധാര്‍ കാര്‍ഡില്ലാത്തതിന്റെ പേരില്‍ കിടപ്പുരോഗികള്‍ക്ക് ഇനി ആനുകൂല്യങ്ങള്‍ മുടങ്ങില്ല. വീട്ടിലെത്തി ആധാര്‍കാര്‍ഡ് എടുത്തു നല്കുന്ന പദ്ധതിക്കു കയ്യൂര്‍ ചീമേനി പഞ്ചായത്തില്‍ തുടക്കമായി. കിടപ്പുരോഗികള്‍ക്കൊപ്പം പ്രായാധിക്യം കാരണം വട്ടില്‍ നിന്നു പുറത്തിറങ്ങാന്‍ കഴിയാത്തവര്‍ക്കും ഈ പദ്ധതി അനുഗ്രഹമാകും. ജില്ലാ അക്ഷയ ഓഫിസിന്റെ നേതൃത്വത്തിലാണു പദ്ധതിക്കു തുടക്കം കുറിച്ചത്. പഞ്ചായത്തിന്റെ ആംബുലന്‍സാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്.
വീല്‍ചെയര്‍, കിടക്കുവാനുള്ള സൗകര്യം, ജനറേറ്റര്‍ എന്നിവ ആംബുലന്‍സില്‍ ഒരുക്കിയിട്ടുï്. അക്ഷയ കേന്ദ്രങ്ങളിലെത്തി മണിക്കൂറുകളോളം കാത്തിരുന്ന് കാര്‍ഡ് എടുക്കുക എന്നതു കിടപ്പുരോഗികള്‍ക്കും മറ്റും വലിയ പ്രസായങ്ങള്‍ സൃഷ്ടിച്ചിരുന്നു. കാര്‍ഡ് ലഭിക്കാത്തതിനാല്‍ ഇവര്‍ക്ക് പല ആനുകൂല്യങ്ങളും ലഭിക്കാതെ വന്നു. ഈ പ്രശ്നത്തിനാണു പരിഹാരമാകുന്നത്. വീടുകളിലെത്തി ആധാര്‍ രജിസ്ട്രേഷന് നടത്തിയതിനു ശേഷം ഇവര്‍ക്ക് ഇഐഡി പ്രിന്റ് നല്‍കും.
രïാഴ്ചക്കുള്ളില് ആധാര്‍ കാര്‍ഡ് ഇവരുടെ വീടുകളില്‍ എത്തിക്കുകയും ചെയ്യും. ജില്ലാ കലക്ടര്‍ ജീവന് ബാബുവിന്റെ നിര്‍ദേശത്തിന്റെ ഭാഗമായാണ് അക്ഷയ സെന്റര്‍ പഞ്ചായത്തുകളുടെ സഹായത്തോടെ മൊബൈല്‍ ആധാര്‍ എന്റോള്‍മെന്റ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. അക്ഷയ ബ്ലോക്ക് കോഡിനേറ്റര്‍ എ.വി ബാബു, സംരംഭകന് ഇ.വി അനീഷ് എന്നിവരാണ് പദ്ധതിക്കു നേതൃത്വം നല്‍കുന്നത്.
ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും മൊബൈല്‍ ആധാര്‍ എന്റോള്‍മെന്റ് നടപ്പാക്കുമെന്ന് അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ ശ്രീരാജ് പി നായര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."