തമിഴ് സാഹിത്യത്തില്‍ ബഹുസ്വരതയുടെ അന്തരീക്ഷം നഷ്ടപ്പെടുന്നു: പെരുമാള്‍ മുരുകന്
കോഴിക്കോട്: തമിഴ് സാഹിത്യത്തില്‍ ബഹുസ്വരതയുടെ അന്തരീക്ഷം നഷ്ടപ്പെടുകയാണെന്ന് തമിഴ് എഴുത്തുകാരന് പെരുമാള്‍ മുരുകന്.
കോഴിക്കോട് നടക്കുന്ന സാഹിത്യോത്സവത്തില്‍ 'ലോകം, എഴുത്തുകാരന്, വാക്കുകള്‍' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തുകളെ അധികാരിവര്‍ഗം ഭയക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് ബഹുസ്വരതക്കും സര്‍ഗാത്മക ആവിഷ്കാരവും ഇല്ലാതായത്. എങ്ങനെ എഴുതണം, എ ങ്ങനെ സംസാരിക്കണം എന്നത് ഒരുവിഭാഗം തീരുമാനിക്കുന്ന അന്തരീക്ഷമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. ഇത് ജനാധിപത്യവിരുദ്ധമാണെന്നും ഇത് സാഹിത്യത്തിന്റെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ശ്രീലങ്കന്‍ തമിഴ് സാഹിത്യകാരന് ചേരന് രുദ്രമൂര്‍ത്തി സംസാരിച്ചു. സ്വന്തം നിലനില്പിനുവേണ്ടി പ്രതിരോധം തീര്‍ക്കാന്‍ എഴുത്തുകാരന് കഴിയണമെന്ന് ചേരന് രുദ്രമൂര്‍ത്തി അഭിപ്രായപ്പെട്ടു. ടി.ഡി. രാമകൃഷ്ണന് മോഡറേറ്ററായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."