ജാതീയ സംഘടനകള്‍ കേരളത്തില്‍ സമ്മര്‍ദ ശക്തികളാകുന്നു: വി.എസ്
ചൊക്ലി: കേരളത്തില്‍ അടുത്തിടെ രൂപപ്പെട്ട ജാതീയ സംഘടനകള്‍ സമ്മര്‍ദ ശക്തികളായി തീരുന്ന അവസ്ഥയാണെന്നു വി.എസ് അച്യുതാനന്ദന്‍. മനപ്രം കുറ്റിയില്‍ പീടികയില്‍ നിര്‍മിച്ച ഇ.എം.എസ് സ്മാരക മന്ദിരം, പള്ളിപ്രത്ത് ഉമ്മര്‍ സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരന്തരമായ ആശയ സമരത്തിലൂടെ വളര്‍ത്തിയെടുത്ത മതനിരപേക്ഷതയും സാമൂഹ്യബോധവും ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും വി.എസ് പറഞ്ഞു. എ.എന്‍ ഷംസീര്‍ എം.എല്‍.എ അധ്യക്ഷനായി.
മാമന്‍ വാസു സ്മാരക കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനം കൂത്തുപറമ്പ് സമരസേനാനി പുതുക്കുടി പുഷ്പ നും ഇ.എം.എസ് ഫോട്ടോ അനാച്ഛാദനം പി ഹരീന്ദ്രനും പള്ളിപ്രത്ത് ഉമ്മറിന്റെ ഫോട്ടോ അനാച്ഛാദനം കെ.കെ പവിത്രനും നിര്‍വഹിച്ചു. മനോജ് പട്ടാനൂര്‍, വി.കെ രാഗേഷ്, ജലജ കണ്ണോത്ത്, വി.എ മുകുന്ദന്‍, ടി ജയേഷ്, കെ.പി വിജയന്‍, എന്‍ അനൂപ്, കെ ശാന്താറാം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."