മദ്റസ പാഠ്യപദ്ധതി: മലേഷ്യന്‍ സംഘം സമസ്ത നേതാക്കളുമായി ചര്‍ച്ച നടത്തി
കോഴിക്കോട്: മലേഷ്യന്‍ പ്രതിനിധിസംഘം സമസ്ത നേതാക്കളുമായി കൂടിയാലോചന നടത്തി. മലേഷ്യയിലെ മദ്റസ സംവിധാനം, പാഠ്യപദ്ധതി, സിലബസ് എന്നീ വിഷയങ്ങള്‍ സംഘം നേതാക്കളുമായി സംസാരിച്ചു.
സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡിനുകീഴിലും അല്ലാതെയും മലേഷ്യയില്‍ പ്രവര്‍ത്തിക്കുന്ന മദ്റസകളുടെ പ്രവര്‍ത്തനങ്ങളും പാഠ്യപദ്ധതിയും വിശകലനംചെയ്യാന്‍ പ്രതിനിധി സംഘത്തെ അയക്കാന്‍ യോഗം തീരുമാനിച്ചു. മലേഷ്യയില്‍ മദ്റസാ പഠനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് സമസ്തയുടെ കൂടുതല്‍ ഇടപെടല്‍ ഉണ്ടാവണമെന്ന് സംഘം ആവശ്യപ്പെട്ടു.
40 വര്‍ഷത്തോളമായി ഇവിടെ മലയാളികളുടെ നേതൃത്വത്തില്‍ മദ്റസകള്‍ നടന്നുവരുന്നുണ്ട്. മലേഷ്യന്‍ പ്രതിനിധികളായ യൂസുഫ് അലി ബിന്‍ ഹാജി മുഹമ്മദ് (പ്രസി. അല്‍ മദ്റസത്തുല്‍ ഇര്‍ഷാദിയ്യ, ജൗഹോര്), അബൂബക്കര്‍ ബിന്‍ ഹാജി മുഹമ്മദ്(സെക്രട്ടറി, അല്‍മദ്റസത്തുല്‍ ഇര്‍ഷാദിയ്യ, ജൗഹോര്), സുലൈമാന്‍ ബിന്‍ മുഹമ്മദ് കുട്ടി (ട്രഷറര്‍,അല്‍ മദ്റസത്തുല്‍ ഇര്‍ഷാദിയ്യ, ജൗഹോര്), അസ്മാന് ബിന്‍ പി ഹംസ ( മെമ്പര്‍ അല്മദ്റസത്തൂല് മുഹമദ്ദിയ്യ ജൗഹോര്), അധ്യാപകരായ സിദ്ദീഖ് ഫൈസി രാങ്ങാട്ടൂര്‍, അഷ്റഫ് മൗലവി വയനാട് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."