തൊഴിലാളികളെ സംരക്ഷിക്കാന്‍ നടപടികളുണ്ടാകണം: കെ.പി രാജേന്ദ്രന്‍
കാസര്‍കോട്: കേരളത്തിലെ തൊഴില്‍മേഖല സംരക്ഷിക്കപ്പെടണമെങ്കില്‍ സര്‍ക്കാര്‍ സഹായിക്കണമെന്നു എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍. ഇതിനായി വരുന്ന സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആര്‍.ടി.സി എംപ്ലോയിസ് യൂനിയന്‍ (എ.ഐ.ടി.യു.സി) സംസ്ഥാന വ്യാപകമായി സംഘടിപ്പക്കുന്ന സമരപ്രചരണ ജാഥ കെ.എസ്.ആര്‍.ടി.സി കാസര്‍കോട് ഡിപ്പോയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളികളെയും വ്യവസായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളി പ്രസ്ഥാനങ്ങളെയും അരിഞ്ഞു വീഴ്ത്തികൊണ്ടിരിക്കുകയാണ്. അതിനു ബദലായി സംസ്ഥാന സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിയെ സംരക്ഷിക്കുന്ന നിലപാടുകള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജാഥാ ലീഡര്‍ എം.ജി രാഹുലിനു പതാക കൈമാറി. വി.കെ ജനാര്‍ദ്ദനന്‍ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ടി കൃഷ്ണന്‍, ടി.ആര്‍ ബിജു, സി.വി ബാബുരാജ്, എ.വി ഉണ്ണികൃഷ്ണന്‍ സംസാരിച്ചു.
ജാഥ 27ന് തിരുവനന്തപുരത്ത് സമാപിക്കും. അടുത്ത മാസം ഒന്നിനു തൊഴിലാളികളും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന നിയമസഭ മാര്‍ച്ച് സംഘടിപ്പിക്കും. നിയമസഭാ മാര്‍ച്ച് കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."