ജില്ലയില്‍ മൂന്നിടങ്ങളില്‍ തീപ്പിടിത്തം: കൃഷിയിടം കത്തിനശിച്ചു
കാസര്‍കോട്: മലയോരത്തടക്കം ഇന്നലെ ജില്ലയില്‍ മൂന്നിടങ്ങളില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ ഏക്കറുകണക്കിനു കൃഷിയിടം കത്തിനശിച്ചു. പെരുമ്പട്ട കക്കോട് അന്‍പതേക്കറോളം വരുന്ന കൃഷിയിടത്തില്‍ ഇന്നലെ ഉച്ചയോടെയാണു തീപ്പിടുത്തമുണ്ടായത്. ഏകദേശം അമ്പത് ഏക്കറോളം വരുന്ന സ്ഥലത്താണു അഗ്നിബാധയുണ്ടായത്. ഇരുപത്തഞ്ചോളം വരുന്ന കൃഷിക്കാരുടെ റബര്‍, കവുങ്ങ്, കശുമാവ്, തെങ്ങ് എന്നിവ പൂര്‍ണമായും കത്തിനശിച്ചു. നാട്ടുകാരുടെ നേതൃത്വത്തില്‍ സമീപത്തെ വീടുകളിലെ കിണറുകളില്‍ നിന്നും വെള്ളം എത്തിച്ചും പച്ചിലകള്‍ കൊണ്ട് തല്ലിക്കെടുത്തിയുമാണ് തീ അണച്ചത്. പെരിങ്ങോത്തു നിന്നു അഗ്നിശമനാ യൂനിറ്റ് സ്ഥലത്തെത്തിയങ്കിലും കുന്നിന്‍ ചെരിവായതിനാല്‍ അവര്‍ക്ക് തീ അണക്കാന്‍ സാധിച്ചില്ല. ബദിയടുക്കയില്‍ രണ്ടു സ്ഥലങ്ങളിലായുണ്ടായ അഗ്നിബാധയില്‍ മൂന്നേക്കര്‍ കശുമാവിന്‍ തോട്ടവും ഒരേക്കര്‍ റബറും കത്തി നശിച്ചു.
ഇന്നലെ രാവിലെ പതിനൊന്നോടെയാണു പ്രദേശത്ത് തീപ്പിടിച്ചത്. ബേളക്കു സമീപം കിളിംഗാറിലെ നടുമനയിലെ മഹാബല ഭട്ടിന്റെ വീട്ടുപറമ്പിലെ ഒരേക്കറോളം സ്ഥലത്തെ കശുമാവിന്‍ തോട്ടവും കന്യപ്പാടിക്ക് സമീപം ദേവറമെട്ടുവിലെ ബാബു നായക്കിന്റെ രണ്ടേക്കറോളം കശുമാവും ഒരേക്കര്‍ റബര്‍ തോട്ടവുമാണ് കത്തി നശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."