സാമ്പത്തികരംഗത്ത് രാജ്യം പിന്നിലേക്ക് പോകുന്നു
കൊച്ചി: ലോകം സാമ്പത്തിക വളര്‍ച്ചയിലേക്ക് കുതിക്കുമ്പോള്‍ ഇന്ത്യ പുറകിലേക്ക് പോകുകയാണെന്ന് മുന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരം. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിച്ചുവെന്നും ചിദംബരം ആരോപിച്ചു. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ക്രൂഡ്ഓയില്‍ വില ബാരലിന് 147 ഡോളര്‍ വരെ എത്തിയിരുന്നു. എന്നാല്‍, ഇന്ന് 40 ഡോളറില്‍ താഴെ വരെയെത്തിയിട്ടും വില കുറയ്ക്കാന്‍ മോദി തയാറല്ലെന്നും ചിദംബരം പറഞ്ഞു.
ആഗോള സാമ്പത്തികനില മുന്നോട്ട് കുതിക്കുമ്പോള്‍ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി പിന്നാക്കം പോകുകയാണ്. തൊഴിലവസരങ്ങള്‍ ഉണ്ടാവുന്നില്ല. കര്‍ഷകര്‍ക്ക് താങ്ങുവില പോലും നല്‍കിയില്ല. കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ വളര്‍ച്ചയില്ല. പിന്നെ എന്താണ് ഇത്രയും കാലം മോദി സര്‍ക്കാര്‍ ചെയ്തത്. ഇതേക്കുറിച്ച് ചോദിക്കുമ്പോള്‍ 2022ല്‍ പുതിയ ഇന്ത്യ നല്‍കുമെന്നാണ് പറയുന്നത്.
ബജറ്റില്‍ കണക്കുകളിലൂടെ ജാലവിദ്യ കാണിക്കുക മാത്രമാണ് അരുണ്‍ ജെയ്റ്റ്ലി ചെയ്തത്. അധികം വൈകാതെ ജാലവിദ്യ എന്ന വാക്ക് ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയില് ഇടംനേടുമെന്ന് ചിദംബരം പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."