മുസ്‌ലിം യൂത്ത് ലീഗ് പ്രതിനിധി സമ്മേളനവും സ്വീകരണവും നാളെ
മലപ്പുറം: മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് പ്രതിനിധി സമ്മേളനം അറവങ്കര മെട്രോ ഒഡിറ്റോറിയത്തില്‍ നാളെ രാവിലെ എട്ടിന് തുടങ്ങും. പത്തിന് 'ന്യൂനപക്ഷ രാഷ്രട്രീയം നേരിടുന്ന പുതിയ വെല്ലുവിളികള്‍' എന്ന വിഷയത്തിലെ ചര്‍ച്ച പി ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ, അബ്ദുസമദ് പൂക്കോട്ടൂര്‍, മുസ്തഫ തന്‍വീര്‍ എന്നിവര്‍ പങ്കെടുക്കും. 11.00ന് 'സംഘാടനത്തിന്റെ നവസാധ്യതകള്‍' എന്ന വിഷയത്തിലെ ചര്‍ച്ച മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.എന്‍.എ ഖാദര്‍ ഉദ്ഘാടനം ചെയ്യും. മുജീബ് കാടേരി, അഡ്വ. ഫൈസല്‍ ബാബു, അന്‍വര്‍ മുള്ളമ്പാറ എന്നിവര്‍ പ്രസംഗിക്കും.
വൈകിട്ട് നാലിന് അറവങ്കര മെട്രോ ഓഡിറ്റോറിയത്തിനു മുന്നില്‍ നിന്ന് പ്രകടനം ആരംഭിക്കും. മോങ്ങത്ത് നടക്കുന്ന പൊതുസമ്മേളനത്തില്‍ സംസ്ഥാന, ദേശീയ നേതാക്കള്‍ക്ക് സ്വീകരണം നല്‍കും.
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, അഡ്വ. കെ.എന്‍.എ ഖാദര്‍, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, എം.എല്‍.എമാരായ പി ഉബൈദുല്ല, പി.കെ അബ്ദുറബ്ബ്, ടി.വി ഇബ്രാഹിം, പി അബ്ദുള്‍ ഹമീദ് മാസ്റ്റര്‍, അഡ്വ.എം.ഉമ്മര്‍, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ ഫിറോസ്, വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, സെക്രട്ടറി മുജീബ് കാടേരി, ടി.പി അഷ്‌റഫ് അലി, അഡ്വ. പി.വി മനാഫ്, ഡോ. റഹീസ് അഹമ്മദ് എന്നിവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."