HOME
DETAILS

വിവാദ ഭൂമിയിടപാട്: അതിരൂപതയില്‍ അധികാര കൈമാറ്റം കിരണ്‍ പുരുഷോത്തമന്‍

  
backup
February 11 2018 | 03:02 AM

%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%af%e0%b4%bf%e0%b4%9f%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%82


കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമിയിടപാടില്‍ അധികാര കൈമാറ്റം നടത്തി ഇടയലേഖനം. അതിരൂപതയുടെ ഭരണസംബന്ധിയായ ചുമതല ഇനി ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ ഇടയന്ത്രത്തിനായിരിക്കുമെന്നും ഇടയലേഖനത്തില്‍ പറയുന്നു. ഇക്കാര്യത്തില്‍ ഇടയന്ത്രത്തിനെ സഹായിക്കാന്‍ മറ്റൊരു സഹായമെത്രാനായ ജോസ് പുത്തന്‍വീട്ടിലിനേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇന്നുരാവിലെ പള്ളികളില്‍ വായിക്കുന്നതിനായാണ് ലേഖനമിറക്കിയത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളും ചര്‍ച്ചകളും അതിരൂപതയിലെ എല്ലാം അംഗങ്ങളെയും വേദനിപ്പിച്ചതായി ഇടയലേഖനത്തില്‍ പറയുന്നു. മേജര്‍ ആര്‍ച്ച് ബിഷപ്പിന് സാധാരണ രൂപത മെത്രാന്‍മാരെപ്പോലെ കാര്യങ്ങള്‍ ചെയ്യുന്നതിന് സമയമോ സാവകാശമോ കിട്ടുന്നില്ലെന്നും സഭയുടെ കാര്യങ്ങള്‍ക്കായി ആര്‍ച്ച് ബിഷപ്പ് വളരെയധികം സമയം ചെലവഴിക്കേണ്ടിവരുന്നുണ്ടെന്നും ലേഖനത്തില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിന് സഹായ മെത്രാന്മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കാന്‍ തീരുമാനിച്ചതായും ലേഖനത്തില്‍ വിശദമാക്കുന്നു.
നിലപാടുകള്‍ രൂപതയുടെ മാധ്യമവിഭാഗംവഴി മാത്രം അറിയിക്കുമെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു. ഇടയലേഖന പ്രകാരം വിമതപക്ഷത്തിന് കൂടുതല്‍ അധികാരം നല്‍കി വിവാദങ്ങളില്‍ ഒരു ഒത്തുതീര്‍പ്പിലേക്ക് കാര്യങ്ങളെത്തിക്കാന്‍ കര്‍ദിനാള്‍ ശ്രമിക്കുന്നതായാണ് വിലയിരുത്തലുകള്‍.
അതേസമയം, ഭൂമി വിവാദവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ വൈദികരെ സ്ഥലംമാറ്റി. സാമ്പത്തികകാര്യ ചുമതലയുള്ള ഫാ. ജോഷി പുതുവയെ ഇടവകയിലേക്കും മോണ്‍സിഞ്ഞ്യോര്‍ സെബാസ്റ്റ്യന്‍ വടക്കുംപാടന് വിശ്രമജീവിതവും അതിരൂപത നിര്‍ദേശിച്ചു.
ഇതുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മിഷന്‍ തലവന്‍ ബെന്നി മാരാംപറമ്പിലും സ്ഥലംമാറ്റിയവരുടെ ലിസ്റ്റിലുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യയ്ക്ക് പത്തനംതിട്ട കലക്ടറേറ്റിലേക്ക് സ്ഥലംമാറ്റം

Kerala
  •  7 days ago
No Image

സാങ്കേതിക പ്രശ്‌നം: പ്രോബ-3 വിക്ഷേപണം മാറ്റി

Kerala
  •  7 days ago
No Image

'ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കണം' യു.എന്‍ പ്രമേയം; അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ 

International
  •  8 days ago
No Image

'ഉള്ളംകാലില്‍ നുള്ളും, ജനനേന്ദ്രിയത്തില്‍ മുറിവാക്കും, മാനസികമായി പീഡിപ്പിക്കും...'ശിശുക്ഷേമ സമിതിയിലെ പിഞ്ചുമക്കളോട് കാണിക്കുന്നത് ഭയാനകമായ ക്രൂരത

Kerala
  •  8 days ago
No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  8 days ago
No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  8 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  8 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  8 days ago
No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  8 days ago
No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  8 days ago