HOME
DETAILS

കെ.എസ്.ആര്‍.ടി.സിക്ക് പെന്‍ഷന്‍ നല്‍കി സഹകരണ ബാങ്കും ഇല്ലാതാക്കരുത്: ചെന്നിത്തല

  
backup
February 11 2018 | 03:02 AM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%86%e0%b4%a8%e0%b5%8d


കണ്ണൂര്‍: കെ.എസ്.ആര്‍.ടി.സിക്ക് പെന്‍ഷന്‍ നല്‍കി കെ.എസ്.ആര്‍.ടി.സിയും സഹകരണ ബാങ്കും ഇല്ലാതാകുന്ന സ്ഥിതി വരരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാല്‍, കെ.എസ്.ആര്‍.ടി.സി സഹകരണ മേഖലയുടെ നല്ല കസ്റ്റമറാണെന്നും നല്‍കിയ വായ്പയുടെ തിരിച്ചടവ് കൃത്യമായി നടക്കുന്നുണ്ടെന്നും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി. ഇന്നലെ എട്ടാമത് സഹകരണ കോണ്‍ഗ്രസിന്റെ ഉദ്ഘാടന വേദിയിലായിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം.
കെ.എസ്.ആര്‍.ടി.സിയില്‍ മുടങ്ങിയ പെന്‍ഷന്‍ നല്‍കാന്‍ സഹകരണമേഖലയില്‍നിന്നു വായ്പ നല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍, വായ്പ നല്‍കി അവസാനം കെ.എസ്.ആര്‍.ടി.സിയും സഹകരണ ബാങ്കുകളും ഇല്ലാതാകരുത്. പ്രാഥമിക സംഘങ്ങളുടെ ഫണ്ട് എടുത്ത് ചെലവഴിക്കുമ്പോള്‍ ആലോചന നടത്തണമെന്നും കെ.എസ്.ആര്‍.ടി.സിയുടെ പെന്‍ഷന്‍ നല്‍കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്തതുപോലെ അന്‍പത് ശതമാനം സര്‍ക്കാരും അന്‍പത് ശതമാനം കെ.എസ്.ആര്‍.ടി.സിയും വഹിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ കെ.എസ്.ആര്‍.ടി.സിയുമായുള്ള സഹകരണ ബാങ്കിന്റെ ഇടപാട് ലാഭകരമാണെന്ന് പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
600 കോടി കെ.എസ്.ആര്‍.ടി.സിക്ക് വായ്പ നല്‍കിയിട്ടുണ്ട്. പെന്‍ഷന്‍ നല്‍കാന്‍ ഇനി 1000 കോടിയാണ് നല്‍കുന്നത്. ഇത് 10 ശതമാനം പലിശക്കാണ് നല്‍കുന്നത്. മിച്ചധനമുള്ള സഹകരണ സ്ഥാപനങ്ങളില്‍ നിന്നാണ് വായ്പ നല്‍കുന്നത്. ഈ പണം നിക്ഷേപകരില്‍നിന്നു സമാഹരിച്ചതാണ്. ഇത് വായ്പയായി നല്‍കിയാലേ ബാങ്കിന് ലാഭത്തിലാകാന്‍ കഴിയൂവെന്നും മന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  20 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  20 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  20 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  20 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  20 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  20 days ago
No Image

പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ചരിത്രജയം; ഓസീസിനെ തകര്‍ത്തത് 295 റണ്‍സിന്, പരമ്പരയില്‍ മുന്നില്‍

Cricket
  •  20 days ago
No Image

മഹാരാഷ്ട്രയിലെ തോല്‍വി;  സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് നാന പട്ടോളെ

National
  •  20 days ago
No Image

ഷാഹി ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം:  വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

National
  •  20 days ago
No Image

ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് നവംബര്‍ 29ന് സലാലയിൽ

oman
  •  20 days ago