HOME
DETAILS
MAL
കൈക്കൂലിക്കേസ്: മുന്‍വി.സിയുടെ ജാമ്യാപേക്ഷ 12ന് പരിഗണിക്കും
backup
February 11 2018 | 03:02 AM
കോയമ്പത്തൂര്‍: കൈക്കൂലിക്കേസില്‍ അറസ്റ്റിലായ ഭാരതിയാര്‍ സര്‍വകലാശാല മുന്‍വൈസ് ചാന്‍സിലര്‍ എ. ഗണപതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 12ലേക്ക് മാറ്റി. കോയമ്പത്തൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കേസ്. ഡയരക്ടറേറ്റ് ഓഫ് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ യൂനിറ്റാണ് കൈക്കൂലി വാങ്ങുന്നതിനിടയില്‍ ഗണപതിയെ അറസ്റ്റ് ചെയ്തത്. അതിനിടയില്‍ ഇന്നലെ കോടതിയില്‍ ഹാജരാക്കിയ ഗണപതി, തനിക്ക് ജയില്‍ അധികൃതര്‍ ഒരു തരത്തിലുള്ള സൗകര്യങ്ങളും നല്‍കാതെ നിഷേധ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ആരോപിച്ചു. മുതിര്‍ന്ന പൗരന് എന്ന പരിഗണനയും തനിക്ക് ലഭിക്കുന്നില്ല. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് ആവശ്യപ്പെടുന്ന സൗകര്യങ്ങള്‍ നല്കാന് മജിസ്ട്രേറ്റ് കെ.ആര് മധുരശേഖരന് ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."