റോഡ് ഉപരോധവും ഇറിഗേഷന്‍ ഓഫിസ് മാര്‍ച്ചും നടത്തി
ചിറ്റൂര്‍: പറമ്പിക്കുളം ആളിയാര്‍ ജലവിതരണം ഉറപ്പാക്കണമെന്നാവശൃപ്പെട്ട് പട്ടഞ്ചേരി, തത്തമംഗലം, പെരുവെമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്തത്തില്‍ റോഡ് ഉപരോധവും, ഇറിഗേഷന്‍ ഓഫിസ് മാര്‍ച്ചും നടത്തി. കുടിവെള്ളത്തിനു പോലും കഷ്ട്ടപ്പെടുന്ന ഇടതുകരയിലുള്ള സ്ത്രീകളും കര്‍ഷകരും സമരത്തില്‍ പങ്കെടുത്തു. കഴിഞ്ഞ മാസം നടത്തിയ ജലവിതരണം തത്തമംഗലം പ്രദേശങ്ങളില്‍ എത്താത്തതുകാരണം കുളങ്ങളെല്ലാം വറ്റിവരണ്ടു. കൃഷിയും പൂര്‍ണമായി നശിച്ചു. ഇപ്പോള്‍ കുടിവെള്ളത്തിനുള്ള കിണറുകളും കാലിയായി തുടങ്ങി. തമിഴ്‌നാട്ടില്‍നിന്ന് കൂടുതല്‍ ജലം വാങ്ങിയെടുക്കാന്‍ കേരളത്തിന് കഴിയാത്ത സാഹചര്യത്തില്‍ കിട്ടുന്ന വെള്ളമെങ്കിലും കുടിവെള്ളത്തിന് കൃത്യമായി വിതരണം നടത്താന്‍ ഇപ്പോള്‍ ലഭിക്കുന്ന വെള്ളം കൊണ്ട് കഴിയിന്നില്ലെന്ന് സമരക്കാര്‍ ആരോപിച്ചു.
സമരം മുന്‍.എം.എല്‍.എ കെ. അച്ചുതന്‍ ഉദ്ഘാടനം ചെയ്തു. എ.കെ. പ്രദീപ്, ഭുവനദാസ്, മോഹനന്‍ നേതൃത്വം നല്‍കി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. ശില്‍പ, കൊല്ലങ്കോട് ബ്ലോക്ക് മെമ്പര്‍ സുഗുണ ചന്ദ്രന്‍, സംസാരിച്ചു.
ഫെബ്രുവരി 20നു ശേഷം മൂലത്തറ ഇടതുകനാലിലൂടെ ജലവിതരണം ഉറപ്പാക്കുമെന്ന് ചിറ്റൂര്‍ തഹാസിദാര്‍ വിജയകുമാര്‍, ചിറ്റൂര്‍ സി.ഐ. ഹംസ എന്നിവരുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."