'താങ്കള്‍ വളരെ പരിഭ്രമത്തിലാണല്ലോ'- മോദിയെ ട്രോളി കെജ്‌രിവാള്‍
ന്യൂഡല്‍ഹി: സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പുരോഗമിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. 'താങ്കളെ കണ്ടിട്ട് വളരെ പരിഭ്രമത്തിലാണെന്ന് തോന്നുന്നു' എന്നാണ് കെജ് രിവാള്‍ ട്വിറ്ററില്‍ പ്രതികരിച്ചത്. ഉത്തര്‍പ്രദേശിലെ ഒരു റാലിയില്‍ പങ്കെടുത്തതിന്റെ വീഡിയോ മോദി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കെജ്‌രിവാള്‍ തന്റെ ട്രോളുമായി രംഗത്തെത്തിയത്.
Sir, u are looking nervous https://t.co/6F9aBzVmAn
— Arvind Kejriwal (@ArvindKejriwal) February 16, 2017
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേയും ഫലം എങ്ങനെയായിരിക്കുമെന്നോര്‍ത്ത് ബി.ജെ.പിയും മോദിയും ഇപ്പോഴേ പരിഭ്രമത്തിലാണെന്ന് കെജ്‌രിവാള്‍ പറഞ്ഞു.
പഞ്ചാബ്, ഗോവ. ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നു. മാര്‍ച്ച് 11 നാണ് വോട്ടെണ്ണല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."