സ്വരാജ് തിളക്കത്തില്‍ വീണ്ടും ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്
ശ്രീകൃഷ്ണപുരം: സംസ്ഥാനത്തെ മികച്ച പഞ്ചായത്തായി ശ്രീകൃഷ്ണപുരത്തിന് വീണ്ടും സ്വരാജ് ട്രോഫി ലഭിച്ചു. കണ്ണൂര്‍ ജില്ലയിലെ ചെമ്പിലോട് പഞ്ചായത്തും ശ്രീകൃഷ്ണപുരത്തിന്റെ കൂടെ ഒന്നാം സ്ഥാനം നേടി.
തുടര്‍ച്ചയായ 11 വര്‍ഷം ജില്ലയിലെ മികച്ചതും 2014-15 വര്‍ഷത്തില്‍ മൂന്നാമതും ആയിരുന്നു. സുതാര്യവും സമഗ്രവും സന്തുലിതവുമായ വികസകാഴ്ചപ്പാടാണ് ഈ നേട്ടത്തിന്റെ പിന്നിലെ കരുത്ത എന്ന് നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് സി.എന്‍ ഷാജുശങ്കര്‍ സാക്ഷ്യപ്പെടുത്തുന്നു. വ്യത്യസ്ത ചിന്താഗതിക്കാര്‍ ഭരണസമിതിയില്‍ ഉണ്ടാകുമ്പോഴും അഭിപ്രായ സമന്വയത്തിലൂടെ പദ്ധതികള്‍ ആവിഷ്‌കരിക്കാനും നടപ്പിലാക്കാനും ശ്രീകൃഷ്ണപുരത്ത് സാധിക്കുന്നു.
സര്‍ക്കാര്‍ അനുവദിക്കുന്ന പദ്ധതിവിഹിതം പൂര്‍ണമായും ചെലവഴിക്കുന്നുവെന്നത് ശ്രീകൃഷ്ണപുരത്തിന്റെ പ്രത്യേകതയാണ്. 45 വര്‍ഷമായി 100 ശതമാനം നികുതി പിരിക്കുന്ന ഗ്രാമപഞ്ചായത്താണ് ശ്രീകൃഷ്ണപുരം.
ജനങ്ങള്‍ക്ക് എത്രയും പെട്ടെന്ന് സേവനങ്ങള്‍ നല്‍കാന്‍ കഴിയുന്ന ഓഫിസ് സംവിധാനത്തിന്റെ മികവാണ് ഗ്രാമപഞ്ചായത്തിന് ഐ.എസ്.ഒ പദവി ലഭിക്കാന്‍ ഇടയാക്കിയത്. ഷാജു ശങ്കര്‍ പ്രസിഡന്റും സി.എന്‍ സത്യന്‍ സെക്രട്ടറിയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."