രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കാന്‍ അധികാരം വേണമെന്ന് തെര. കമ്മിഷന്
ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കാനും പാര്‍ട്ടികള്‍ക്കുള്ളില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യം നടപ്പാക്കാനും അധികാരം വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്.
കുറ്റകൃത്യങ്ങളില്‍പെട്ടവര്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതി മുന്‍പാകെ എത്തിയ ഹരജിയെ പിന്തുണച്ചുകൊണ്ട് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന് ഇക്കാര്യം ആവശ്യപ്പെട്ടത്.
1951ല്‍ നിലവില്‍ വന്ന ജനപ്രാതിനിധ്യ നിയമപ്രകാരം നിലവില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അംഗീകാരം നല്‍കാനുള്ള അധികാരം മാത്രമേ തെരഞ്ഞെടുപ്പ് കമ്മിഷനുള്ളൂ. അംഗീകാരം റദ്ദാക്കാനുള്ള അധികാരം അവര്‍ക്കില്ല.
ഉള്‍പാട്ടി ജനാധിപത്യം രാജ്യത്ത് അത്യാവശ്യമാണെന്നും ഇതിനായി ചട്ടങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും രൂപീകരിക്കേണ്ടതുണ്ടെന്നും കമ്മിഷന് ചൂണ്ടിക്കാട്ടുന്നു. ഇതിനായി ജനപ്രാതിനിധ്യനിയമത്തില്‍ ഭേദഗതി വരുത്തണമെന്നും കമ്മിഷന് പറയുന്നു.
അഭിഭാഷകരായ അമിത് ശര്‍മ, അശ്വിനി ഉപാധ്യായ എന്നിവരാണ് കളങ്കിതരായവരെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തില്‍ നിന്ന് വിലക്കണമെന്ന ആവശ്യവുമായി സുപ്രിം കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."