രണ്ടു വൃക്കകളും തകര്‍ന്ന യുവാവ് സുമനസുകളുടെ കനിവു തേടുന്നു
ചെര്‍പ്പുളശ്ശേരി: രണ്ടു വൃക്കകളുടെയും പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ച യുവാവ് ചികിത്സക്കായി സുമനസ്സുകളുടെ കനിവുതേടുന്നു. ചളവറ ഇട്ടേക്കോട് മഹല്ലില്‍ താമസിക്കുന്ന പുത്തന്‍ പീടികക്കല്‍ മമ്മി യാണ് ചികിത്സാസഹായം തേടുന്നത്. ഒരു ദരിദ്ര കുടുംബത്തിന്റെ താങ്ങും തണലുമാണിയാള്‍. ദീര്‍ഘകാലത്തെ പ്രവാസ ജീവിതം സമ്മാനിച്ച വൃക്കരോഗം ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ എത്തിയതിനാല്‍ വാണിയംകുളത്തുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. അടിയന്തിരമായി കിഡ്‌നിമാറ്റിവെക്കല്‍ ശസ്ത്രക്രയ നടത്തണമെന്നാണ് വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. ഭീമമായ സംഖ്യ ചിലവു വരുന്ന ശസ്ത്രക്രിയക്ക് സഹായം നല്‍കാനായി മഹല്ല് ഖാളി ടി ഉണ്ണിപ്പു മുസ്്‌ലിയാര്‍, ചളവറ അബൂബക്കര്‍ മുസ്്‌ലിയാര്‍ എന്നിവര്‍ രക്ഷാധികാരികളും കെ.പി ഹംസ ചെയര്‍മാനും, കെ അലി മാസ്റ്റര്‍കണ്‍വീനറും, ശ്രീവേലു ട്രഷററുമായി ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. കനറാ ബാങ്കിന്റെ ചളവറ ശാഖയിലുള്ള 1677 1010 1 8691 നമ്പര്‍ അക്കൗണ്ടിലേക്ക് സഹായം അയക്കുകയോ പ്രവര്‍ത്തകരെ നേരില്‍ ഏല്‍പ്പിക്കുകയോ ചെയ്യണമെന്ന് ചെയര്‍മാന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."