ജില്ലയിലെ ആദ്യ കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്റര്‍ ചിറ്റൂരില്‍
ചിറ്റൂര്‍: വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ ഉപരിപഠനവുമായി ബന്ധപ്പെട്ട് എല്ലാ സംശയങ്ങള്‍ക്കും ചിറ്റൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ്് എക്‌സ്‌ചേഞ്ചിനോടനുബന്ധമായുളള ജില്ലയിലെ ആദ്യ കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്റര്‍ ഇനി ചിറ്റൂരിനു സ്വന്തം. സര്‍ക്കാറിന്റെ തൊഴില്‍ നൈപുണ്യ വികസന പദ്ധതിയില്‍ ഉള്‍പ്പെട്ട അഡീഷനല്‍ സ്‌കില്‍ എന്‍ഹാസ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി നാഷനല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ അധീനതയിലാണ് കരിയര്‍ ഡെവലപ്പ്‌മെന്റ് -എംപ്ലോയ്ബിലിറ്റി സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്.
ചിറ്റൂര്‍-തത്തമംഗലം നഗരസഭ ചെയര്‍മാന്‍ ടി.എസ് തിരുവെങ്കിടം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ മാധുരി പത്മനാഭന്‍, ശാരദ തുളസിദാസ്, പി.വി രാമകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.മുരുകദാസ്, യു.അസ്സീസ്, ഗീത ടീച്ചര്‍, എന്‍.എസ് ശില്‍പ, കെ. ചിന്ന സ്വാമി, ആര്‍. സന്തോഷ് കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു. മേഖലാ എംപ്ലോയ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ മോഹന്‍ ലൂക്കോസ്, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എന്‍.ആര്‍ രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മികച്ച കോഴ്‌സുകള്‍ , അംഗീകാരം, പഠനാനന്തരമുള്ള തൊഴില്‍ സാധ്യത, ഓരോ കാലഘട്ടത്തിലെയും തൊഴില്‍ വിപണിയുടെ പൊതുസ്വഭാവം, പുതിയ പ്രവണതകള്‍ തുടങ്ങിയവ സെന്ററില്‍ നിന്നറിയാം. തൊഴില്‍ അന്വേഷകര്‍ക്ക് ആവശ്യമായ വിവരങ്ങളും സെന്ററില്‍ ലഭിക്കും.
സര്‍ക്കാര്‍, പൊതുമേഖലാ, റെയില്‍വെ, ബാങ്ക്, ഡിഫന്‍സ് തുടങ്ങിയ മേഖലകളിലെയും സ്വകാര്യമേഖലയിലേയും ഒഴിവുകള്‍ സംബന്ധിച്ച വിവരം, പരീക്ഷാ രീതികള്‍, പരിശീലനം നടത്തേണ്ടവിധം, ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്ന വിധം തുടങ്ങിയ വിവരങ്ങളും ലഭിക്കും. കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ അധ്യക്ഷനായി. സെന്ററിന്റെ കംപ്യൂട്ടര്‍ ലാബ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരിയും സ്മാര്‍ട്ട് ക്ലാസ് റൂം, ലൈബ്രറി കെ. ബാബു എം.എല്‍.എയും ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."