ബിരിയാണി ഉണ്ടാക്കാനായി പിടിച്ച 25 പൂച്ചകളെ പൊലിസ് രക്ഷപ്പെടുത്തി
ചെന്നൈ: ഹോട്ടലിലെ തീന്മേശയില് വിളമ്പാനുള്ള ഇറച്ചിക്കായി എത്തിച്ച പൂച്ചകളെ പൊലിസ് രക്ഷപ്പെടുത്തി. ചെന്നൈ നഗരത്തോടുചേര്‍ന്ന തിരുമുല്ലൈവോയല്‍ നഗരത്തിലെ റോഡരികിലെ ഹോട്ടലില്‍ നിന്നാണ് 25 പൂച്ചകളെ രക്ഷപ്പെടുത്തിയതെന്ന് പൊലിസ് അറിയിച്ചു.
ബിരിയാണി തയാറാക്കാനായിട്ടാണ് പൂച്ചകളെ കൊണ്ടുവന്നിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. പലയിടത്തുനിന്നും പൂച്ചകളെ കാണാനില്ലെന്ന പരാതി ലഭിച്ചതായി പൊലിസ് അറിയിച്ചു. ഇത്തരത്തിലുള്ള പരാതി അപൂര്‍വമാണെന്നും ഇതിന് പിന്നിലുള്ള വസ്തുത എന്താണെന്നും കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിലാണ് പൂച്ചകളെ ഹോട്ടലുകാര്‍ ബിരിയാണി തയാറാക്കാനായി പിടിക്കുന്നതായി കണ്ടെത്തിയത്. ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇത് കണ്ടെത്തിയതെന്നും പൊലിസ് അറിയിച്ചു. ആവഡി, പല്ലാവരം, തിരുമുല്ലൈവോയല്‍, പൂംപൊഴില് നഗര്‍, കന്നികാപുരം എന്നിവിടങ്ങളില്‍ നിന്നാണ് പൂച്ചകളെ കാണാനില്ലെന്ന പരാതി ലഭിച്ചിരുന്നത്.
പൊങ്കല്‍ അടുപ്പിച്ച് വീടുകളില്‍ നിന്ന് പൂച്ചകളെ കൂട്ടത്തോടെ കാണാതായതായി റോയപേട്ടിലെ ബാലാജി നഗറിലെ താമസക്കാരാണ് ആദ്യം പരാതി നല്‍കിയിരുന്നത്. തുടര്‍ന്ന് നിരവധി പേര് പരാതിയുമായി പൊലിസിനെ സമീപിക്കാന്‍ തുടങ്ങി. ഇതോടെയാണ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങിയത്. പൂച്ച ഇറച്ചി വില്പനക്കാരെന്ന വ്യാജേന പൊലിസ് സംഘം ഹോട്ടലുകാരെ സമീപിച്ചതോടെയാണ് യഥാര്‍ഥ വസ്തുത വെളിപ്പെട്ടത്. രക്ഷപ്പെടുത്തിയ പൂച്ചകളെ മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."