അര്‍ബുദത്തെ തടയാന്‍ അതിജീവനം പദ്ധതിക്ക് ചാവക്കാട് തുടക്കമായി
ചാവക്കാട്: നഗരസഭയുടെ സഹകരണത്തോടെ താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തില്‍ ക്യാന്‍സര്‍ സാധ്യതാ പഠന സര്‍വേ, കാന്‍സര്‍ നിര്‍ണയ ക്യാംപ് എന്നിവക്കായി 'അതിജീവനം' പദ്ധതി ആരംഭിച്ചു.
നഗരസഭയിലെ 32 വാര്‍ഡുകളിലുമായി പ്രത്യേകം പരിശീലനം നല്‍കിയ 75 പേരെ ക്യാന്‍സര്‍ സംബന്ധമായ ലക്ഷണങ്ങളുള്‍പ്പെടുന്ന ചോദ്യാവലിയുമായി സര്‍വെ നടത്തിയാണ് രോഗ ലക്ഷണമുള്ളവരെ കണ്ടത്തെുന്നത്. ഈ 75 പേര്‍ക്കുമുള്ള പരിശീലന പരിപാടി താലൂക്കാശുപത്രിയില്‍ ആരംഭിച്ചതായി നഗരസഭാ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സ്ഥാനാര്‍ബുദം, ഗര്‍ഭാശയ മുഖാര്‍ബുദം, വായയിലെ അര്‍ബുദം എന്നിങ്ങനെ രോഗത്തെ മൂന്നായി തരം തിരിച്ചാണ് രോഗ ലക്ഷണം നോക്കുന്നത്. ചോദ്യാവലിയനുസരിച്ച് നല്‍കുന്ന ഉത്തരത്തില്‍ രോഗ സാധ്യത സംശയിക്കപ്പെടുന്നവരെ ഓരെ വാര്‍ഡുകളിലുമായി നടക്കുന്ന ക്യാംപുകളിലത്തെിക്കാനാണ് പദ്ധതിയെന്ന് ആശപത്രി സൂപ്രണ്ട് ഡോ.എ.എ മിനിമോള്‍ പറഞ്ഞു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ജീവിത ശൈലി രോഗ നിയന്ത്രണ വിഭാഗം നല്‍കുന്ന ഫണ്ട് ഉപയോഗിച്ചാണ് നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും ക്യാംപുകള്‍ സംഘടിപ്പിക്കുന്നത്. എല്ലാ ക്യാംപുകളിലും തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ നിന്നുള്ള ഡോക്ടര്‍മാരും ജീവനക്കാരും സജീവമായി പങ്കെടുക്കും.
രോഗ ലക്ഷണമാണെന്ന് സംശയിക്കപ്പെടുന്നവരെ ഈ ക്യാംപുകള്‍ക്കു ശേഷം താലൂക്കാശുപത്രിയില്‍ രോഗ നിര്‍ണ്ണയ ടെസ്റ്റ് ഉള്‍പ്പെടുന്ന മെഗാ ക്യാംപില്‍ പങ്കെടുപ്പിക്കും. രോഗം നിര്‍ണ്ണയിക്കപ്പെട്ടാല്‍ വിദഗ്ദ ചികിത്സ ആവശ്യമുള്ള രോഗികള്‍ക്ക് തിരുവനന്തപുരത്തെ ആര്‍.സി.സി പോലെയുള്ള സംസ്ഥാനത്തെ സര്‍ക്കാര്‍ മേഖലയിലെ മികച്ച ക്യാന്‍സര്‍ ആശുപത്രികളിലത്തെിച്ച് സൗജന്യമായി ചികിത്സിക്കും. അടുത്ത 23നാണ് വാര്‍ഡു തലത്തില്‍ ഓരോ അംഗണവാടികളും കേന്ദ്രീകരിച്ചുള്ള ക്യാംപ് ആരംഭിക്കുന്നത്. രോഗം നേരത്തെ കണ്ടത്തൊനും ക്യാന്‍സര്‍ രോഗത്തില്‍ നിന്ന് സ്വയം പരിരക്ഷിക്കാനും നഗരസഭയിലെ എല്ലാ വരും അതിജീവനം പദ്ധതിയുമായി സഹകരിക്കണമെന്ന് ചെയര്‍മാനും ആശുപത്രി സൂപ്രണ്ടും അഭ്യര്‍ഥിച്ചു. ഓരോക്യാംപും നടക്കുന്ന ദിവസങ്ങള്‍ പിന്നീട് അറിയിക്കും.
നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ മഞ്ജുഷ സുരേഷ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ എ.എ മഹേന്ദ്രന്‍, താലൂക്കാശുപത്രയിലെ ആരോഗ്യ ഇന്‍സ്‌പെക്ടര്‍ സി.വി അജയ് കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."