ദമ്പതികളെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്നു
കുന്നംകുളം: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്നു. ചാലിശ്ശേരി പൗര്‍ണമി നിലയത്തില്‍ സത്യന്റെ ഭാര്യ നീതുവി (30)ന്റെ 2.5 പവന് തൂക്കമുള്ള സ്വര്‍ണമാലയാണ് ബൈക്കില്‍ പിന്തുടര്ന്നെത്തിയ സംഘം കവര്‍ന്നത്. കഴിഞ്ഞ ദിവസം രാത്രി 11 ഓടെ കുന്നംകുളം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ചൂണ്ടല്‍ എക്സൈസ് ഓഫീസിനു മുന്‍ വശത്തായിരുന്നു കവര്‍ച്ച. യുവതി ഭര്‍ത്താവുമൊത്ത് ബൈക്കില്‍ തൃശൂരില്‍ നിന്നും വരികയായിരുന്നു. ബൈക്കില്‍ പിന്തുടര്ന്നെത്തിയ രണ്ടുപേര്‍ പിന്നിലിരിക്കുകയായിരുന്ന യുവതിയുടെ കഴുത്തിലെ മാല പൊട്ടിക്കാന്‍ ശ്രമിച്ചു. ചെറുക്കാനുള്ള ശ്രമത്തിനിടെ ദമ്പതികള്‍ റോഡില്‍ വീണു. ഇതിനിടെ കയ്യില്‍ കിട്ടിയ മാലയുടെ പകുതി ഭാഗവുമായി മോഷടാക്കള്‍ രക്ഷപെട്ടു. താലി മാലയില്‍ നിന്നും ഒന്നര പവന് തൂക്കമുള്ള കഷ്ണം നഷ്ടപെട്ടു ദമ്പതികള്‍ പിന്നീട് കുന്നംകുളം പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."