ബ്‌ളാങ്ങാട് പുലിയെ കണ്ടതായി പ്രചാരണം പരിഭ്രാന്തിയുണ്ടാക്കി
ചാവക്കാട്: പട്ടാപകല്‍ ബ്‌ളാങ്ങാട് പുലിയെ കണ്ടതായി പ്രചാരണം പരിഭ്രാന്തിയുണ്ടാക്കി. പുലിയുടേതന്ന കാല്‍പ്പാട് കാണാന്‍ നാട്ടുകാരുടെ തിരക്ക്. പുലിയല്ല കോക്കാംപൂച്ചയാണെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍. ബ്‌ളാങ്ങാട്് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കാവിന്റെ പരിസരത്താണ് പുലിയെ കണ്ടത.് റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് പുലി നില്‍ക്കുന്നതായി ആദ്യമായും അവസാനമായും കണ്ടത് അത് വഴി ഓട്ടവുമായി വന്ന ഓട്ടോ ഡ്രൈവറാണ്. ഈ ഡ്രൈവര്‍ ആരായിരുന്നുവെന്നും അര്‍ക്കും വ്യക്തമല്ല. വ്യാഴാഴ്ച്ച രാവിലെ 11 ഓടെയാണ് സംഭവം. പുലിയെ കണ്ടയുടനെ ഓട്ടോ ഗ്ല്രഡെവര്‍ ബഹളം വെച്ചപ്പോള്‍ നേരെ മുന്നിലൂടെ റോഡിന്റെ കിഴക്കു വശത്തുള്ള കാവിലേക്ക് മതില്‍ ചാടി കയറിയെന്നാണ് പറയുന്നത്. വാര്‍ത്ത പരന്നതോടെ യുവാക്കള്‍ കൂടി. പുലി നിന്നു എന്നു പറയുന്ന ഭാഗത്ത് പൂഴി മണലിലായി കാല്‍പ്പാടുകള്‍ കുറേയുണ്ട്. എന്നാല്‍ ഇത് പുലിയുടേതാണോ എന്ന് വ്യക്തത ഇനിയും വന്നിട്ടില്ല. ഒരു ഒത്ത പുലിക്കുള്ള കാല്‍ പാദത്തിന്റെ വണ്ണമൊന്നും ഈ അടയാളത്തിനില്ല. ചാവക്കാട് സ്റ്റേഷനില്‍ നിന്ന് എ.എസ്.ഐ ബാലനും സംഘവും സംഭവ സ്ഥലത്തത്തെി. പിന്നീട് കൊങ്ങാട് ഫോറസ്റ്റ് റേഞ്ചിലെ ഫോറസ്റ്റ് ഓഫീസര്‍ സജീവ് കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ വിനോദ്, വാച്ചര്‍ കൃഷണന്‍ എന്നിവരും ബ്‌ളാങ്ങാട്ടത്തെി. നേരത്തെ പുലിയുടേതെന്ന് കണ്ട കാല്‍ അടയാളം പുലിയുടേതല്ലെന്ന് ഇവര്‍ വ്യക്തമാക്കി. പുലിയുടെ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ വളര്‍ത്ത് മൃഗങ്ങളായ പൂച്ച, നായ, ആട് എന്നിവയെ സ്ഥിരമായി ആക്രമിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുമെന്നും തല മാത്രം ഒഴിവാക്കിയാണ് ഇവ ഭക്ഷിക്കുന്നതെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുമ്പും ഈ മേഖലയില്‍ പുലിയെ കണ്ടതായ റിപ്പോര്‍ട്ടുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."