പിന്നോക്ക ക്ഷേമം:ഉല്‍പന്ന പ്രദര്‍ശനത്തിനും വില്‍പനയ്ക്കും സ്ഥിരം വേദി ഒരുക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്റെ കീഴില്‍ ഉല്‍പന്നപ്രദര്‍ശനത്തിനും വില്‍പനയ്ക്കും കലാപ്രകടനങ്ങള്‍ക്കുമായി വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ സ്ഥിരം വേദി അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് മന്ത്രി എ.കെ. ബാലന്‍. പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ അഭ്യസ്തവിദ്യരായ യുവതീ യുവാക്കള്‍ക്ക് സംരംഭകത്വ പരിശീലനവും സ്വയംതൊഴില്‍ വായ്പയും നല്‍കുന്നതിനായി സംഘടിപ്പിച്ച ദിശ 2017 എന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോട്ടു പിന്‍വലിക്കല്‍ കാരണം ഈ സാമ്പത്തിക വര്‍ഷത്തില്‍ വികസന പ്രവര്‍ത്തനങ്ങളില്‍ പൊതുവേ പുരോഗതിയുണ്ടായില്ലെങ്കിലും പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ പദ്ധതിവിഹിതത്തിന്റെ നൂറു ശതമാനവും പിന്നാക്ക വികസന വകുപ്പ് 79 ശതമാനവും ചെലവഴിച്ചുവെന്ന് മന്ത്രി പറഞ്ഞു. പരമ്പരാഗത തൊഴിലാളികളുടെ തൊഴില്‍ സാഹചര്യങ്ങള്‍ നവീകരിക്കാന്‍ അഞ്ചു ശതമാനം പലിശ നിരക്കില്‍ രണ്ടുലക്ഷം രൂപ വരെ വായ്പ നല്‍കുമെന്നും വിദേശ വിദ്യാഭ്യാസത്തിന് കുറഞ്ഞ പലിശ നിരക്കില്‍ എട്ടുലക്ഷം രൂപവരെ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷനായി. പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സംഗീത് ചക്രപാണി സ്വാഗതം പറഞ്ഞു. മാനേജിങ് ഡയറക്ടര്‍ കെ.ടി. ബാലഭാസ്‌കരന്‍ പദ്ധതി വിശദീകരണം നടത്തി.
തുടര്‍ന്ന് സംരംഭകത്വ അവസരങ്ങള്‍ എന്ന വിഷയത്തില്‍ വിനോദ് സുബ്രഹ്മണ്യവും, പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ പദ്ധതികള്‍, നടപടിക്രമങ്ങള്‍ എന്ന വിഷയത്തില്‍ എസ്.എസ്. സന്തോഷ് കുമാറും ക്ലാസ് നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."