HOME
DETAILS
MAL
മൂണിനെ സന്ദര്‍ശനത്തിന് ക്ഷണിച്ച് ഉത്തരകൊറിയ
backup
February 11 2018 | 03:02 AM
പോങ്യാങ്: ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജോയെ ഉത്തരകൊറിയന്‍ സന്ദര്‍ശനത്തിന് ക്ഷണിച്ച് കിം ജോങ് ഉന്‍. ശൈത്യകാല ഒളിംപിക്സിന് ദക്ഷിണകൊറിയയില്‍ എത്തിയ കിമ്മിന്റെ സഹോദരി കിം ജോങ് യങ് സന്ദര്‍ശന ക്ഷണത്തിന്റെ കൈയെഴുത്തി പ്രതി മൂണ്‍ ജോക്ക് കൈമാറി.
സിയൂളില് മൂണിന്റെ വസതിയില്‍ വച്ചാണ് കത്ത് കൈമാറിയത്. കിമ്മുമായുള്ള കൂടിക്കാഴ്ച നടത്തുമെന്നും ഇത് യു.എസും ഉത്തരകൊറിയയും തമ്മിലുള്ള ചര്‍ച്ചക്ക് പ്രോത്സാഹമാവുമെന്നും മൂണ്‍ ജോ പ്രതികരിച്ചു. ഉടന്‍ തന്നെ ഉത്തരകൊറിയയെ സന്ദര്‍ശിക്കാനുള്ള ക്ഷണമാണ് ഉ.കൊറിയ നല്‍കിയതെന്ന് മൂണ്‍ ജോയുടെ വക്താവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."