സിറിയയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിനായി യു.എന്‍ രക്ഷാസമിതി ആവശ്യപ്പെട്ടേക്കും
യുനൈറ്റഡ് നാഷന്‍സ്: യുദ്ധം തകര്‍ത്ത സിറിയയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിനായി യു.എന്‍ രക്ഷാ സമതി ആവശ്യപ്പെട്ടേക്കും. നേരത്തെ ഇത്തരത്തിലുള്ള നീക്കം രക്ഷാ സമിതി നടത്തിയെങ്കിലും റഷ്യ തടയുകയായിരുന്നു. അവശ്യ സേവനങ്ങള്‍ക്കും അടിയന്തര ചികിത്സകള്‍ക്കുമായി 30 ദിവസത്തെ വെടിനിര്‍ത്തലിനുള്ള കരടും തീരുമാനത്തിനാണ് രക്ഷാസമതിയുടെ നീക്കം.
കിഴക്കന്‍ ഗൗത്ത ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഉള്‍പ്പെടെയുള്ളവ ഉടന്‍ അവസാനിപ്പിക്കണമെന്ന് സ്വീഡന്‍, കുവൈത്ത് എന്നീ രാജ്യങ്ങള്‍ രക്ഷാ സമിതിയില്‍ ആവശ്യപ്പെട്ടു. കിഴക്കന്‍ ഗൗത്തയില്‍ കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ സര്‍ക്കാര്‍ സേന നടത്തിയ ബോംബാക്രമണത്തില്‍ 240 സിവിലയന്മാര്‍ കൊല്ലപ്പെട്ടിരുന്നു.
താല്‍ക്കാലിക വെടിനിര്‍ത്തലിന് ദിവസങ്ങള്‍ക്ക് മുന്‍പും രക്ഷാ സമിതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അക്രമം തുടരുന്ന സിറിയയില്‍ ഇത്തരത്തിലുള്ള ആവശ്യം പ്രായോഗികമല്ലെന്ന് റഷ്യന്‍ അംബാസിഡര്‍ വെസ്‌ലി നബന്‍സിയ പറഞ്ഞു. സിറിയക്കെതിരേയുള്ള രക്ഷാസമതിയുടെ തീരുമാനത്തെ റഷ്യ തുടര്‍ച്ചയായി തടയുകയാണ്. 30 ദിവസത്തേക്ക് വെടിനിര്‍ത്തണമെന്ന രക്ഷാസമിതിയുടെ പുതിയ കരടു തീരുമാനത്തിനുള്ള നീക്കം റഷ്യ വീറ്റോ ചെയ്യുമോ എന്നത് വ്യക്തമല്ലെന്ന് യു.എന്‍ നയതന്ത്രജ്ഞന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."