കൈവല്യ പദ്ധതിക്ക് കൊല്ലത്തും തുടക്കം
കൊല്ലം: ഭിന്നശേഷിയുള്ള തൊഴിലന്വേഷകരുടെ സമഗ്ര തൊഴില്‍ പുനരധിവാസ പദ്ധതിയായ കൈവല്യക്ക് ജില്ലയില്‍ തുടക്കമായി. സി.എസ്.ഐ ബാലഭവനില്‍ നടന്ന ചടങ്ങില്‍ എം. നൗഷാദ് എം.എല്‍.എ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.
ജീവിത വിജയത്തിന് ആത്മവിശ്വാസം അനിവാര്യമാണെന്ന് എം എല്‍ എ പറഞ്ഞു. പുതിയ തൊഴില്‍ മേഖലകള്‍ കണ്ടെത്തുന്നതിനും സ്വയം സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും ഭിന്നശേഷിക്കാര്‍ക്ക് കഴിയണം. അഭിരുചികളും തൊഴിലിന്റെ അനുയോജ്യതയും വികസിപ്പിക്കാന്‍ നൈപുണ്യ പരിശീലനങ്ങള്‍ക്ക് സാധിക്കണമെന്നും എം എല്‍ എ അഭിപ്രായപ്പെട്ടു. ഭിന്നശേഷി ഉദ്യോഗാര്‍ഥികള്‍ക്കായി സി.എസ്.ഐ ബാലഭവനില്‍ ആരംഭിച്ച പരിശീലന പരിപാടി 24 ദിവസം നീണ്ടുനില്‍ക്കും.ഉദ്ഘാടന ചടങ്ങില്‍ സബ് റീജിയണല്‍ എംപ്ലോയിമെന്റ് ഓഫീസര്‍ എ എം നസീര്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി അജോയ്, സി എസ് ഐ ബാലഭവന്‍ സൂപ്രണ്ട് കെ ജെ തോമസ്, ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ ബെയ്‌സില്‍ ജോസഫ്, അനില്‍ റോയി, ആര്‍ അഗില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."