HOME
DETAILS
MAL
ചവറയില്‍ ക്ഷേത്രചുറ്റമ്പലത്തിന് തീപിടിച്ചു
backup
February 17 2017 | 06:02 AM
കൊല്ലം: ചവറ തെക്കുംഭാഗം മേജര്‍ പനക്കത്തോടില് ദേവിക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിന് തീപിടിച്ചു. ചുറ്റമ്പലത്തിന്റെ വടക്കു ഭാഗമാണ് കത്തി നശിച്ചത്. അടുപ്പില്‍ നിന്ന് തീ പടര്‍ന്നതാണെന്ന് സംശയിക്കുന്നു. ചവറ, കരുനാഗപ്പള്ളി, കൊല്ലം എന്നിവിടങ്ങളില്‍ നിന്നായി മൂന്ന് യൂനിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്.
വിവരമറിഞ്ഞ് നിരവധി ഭക്തജനങ്ങള്‍ ക്ഷേത്രത്തിനടുത്ത് തടിച്ചു കൂടി. തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതരും സംഭവസ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."