ഐ.എസ്.എല്ലില്‍ ഇന്ന് സൂപ്പര്‍ സണ്‍ഡേ; കാണാം രണ്ട് നിര്‍ണായക പോരാട്ടങ്ങള്‍
മുംബൈ: ഫുട്ബോള്‍ അരീനയില്‍ ഇന്ന് രണ്ടാം വട്ട മഹാരാഷ്ട്ര നാട്ടങ്കം അരങ്ങേറും. ആതിഥേയരായ മുംബൈ സിറ്റി ഇന്ന് എഫ്.സി പൂനെ സിറ്റിയെ നേരിടും. പോയിന്റ് പട്ടികയില്‍ പൂനെ 14 മത്സരങ്ങളില്‍ നിന്ന് എട്ട് ജയവും ഒരു സമനിലയും അഞ്ച് തോല്‍വിയും ചേര്‍ത്ത് 25 പോയിന്റോടെ രണ്ടാം സ്ഥാനത്താണ്.
എന്നാല്‍ ഈ സീസണില്‍ ഫോം മങ്ങിയ മുംബൈ സിറ്റി എഴാം സ്ഥാനത്തും നില്ക്കുന്നു. 13 മത്സരങ്ങളില്‍ അഞ്ച് ജയവും രണ്ട് സമനിലകളും ആറ് തോല്‍വിയുമായി മുംബൈക്ക് 17 പോയിന്റാണ് നേടാനായിട്ടുള്ളത്. അതുകൊണ്ടു തന്നെ ആതിഥേയരായ മുംബൈ സിറ്റിക്ക് പ്ലേ ഓഫിലേക്കു മുന്നേറണമെങ്കില്‍ ഇന്ന് ജയിച്ചേ തീരൂ.
പൂനെയില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ പൂനെ 2-1ന് മുംബൈയെ പരാജയപ്പെടുത്തിയിരുന്നു. മുംബൈയുടെ കഴിഞ്ഞ മത്സരങ്ങള്‍ എടുത്താല്‍ ഹോം മാച്ചില്‍ കേരള ബ്ലാസ്റ്റേഴ്സിനോട് 0-1നും, ബംഗളൂരുവിനോട് 1-3നും, ജംഷഡ്പൂരിനോട് 1-2നും തോറ്റു. എന്നാല്‍ ഗോവക്കെതിരേ അവരുടെ ഗ്രൗണ്ടില്‍ മുംബൈ 4-3ന് ജയിച്ചിരുന്നു. ഹോം ഗ്രൗണ്ടില്‍ മോശം റെക്കോര്‍ഡാണ് സീസണില്‍ മുംബൈയുടേത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."