ജാതി സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ദീര്‍ഘിപ്പിക്കരുത്: അഖിലകേരള കുറവര്‍ മഹാസഭ
കൊട്ടാരക്കര: പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് നല്‍കുന്ന ജാതി സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി 6 മാസത്തില്‍ നിന്നും 3 വര്‍ഷമായി ഉയര്‍ത്താനുള്ള ഗവണ്‍മെന്റിന്റെ പുതിയ തീരുമാനം ഉപേക്ഷിക്കണമെന്ന് അഖിലകേരള കുറവര്‍ മഹാസഭ കൊട്ടാരക്കര താലൂക്ക് യൂനിയന്‍ ആവശ്യപ്പെട്ടു. ജാതി സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി ജോലിയും മറ്റും കരസ്ഥമാക്കിയശേഷം ജാതിമാറുന്ന കാലഘട്ടമാണിത്. ഇതൊഴിവാക്കാന്‍ 6 മാസത്തെ കാലാവധിയേ ജാതി സര്‍ട്ടിഫിക്കറ്റിന് നല്‍കാവൂ. കൃത്യമായ അന്വേഷണവും നടത്തണം. പട്ടികജാതിക്കാര്‍ക്കെതിരേ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പീഡനങ്ങളും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുന്നതും അവസാനിപ്പിക്കുന്നതിന് സര്‍ക്കാരും ബന്ധപ്പെട്ട അധികാരികളും അടിയന്തിരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ജി. സുരേന്ദ്രന്‍, സെക്രട്ടറി എന്‍. വിജയന്‍, ജോയിന്റ് സെക്രട്ടറി ബാബു.കെ, ഖജാന്‍ജി രാധാകൃഷ്ണന്‍ കെ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."